കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ലോക പരിസ്ഥിതി ദിനം ആചരിച്ചു
text_fieldsജിദ്ദ: ഒരു പരിസ്ഥിതിദിനംകൂടി കടന്നുപോയി. ഇപ്രാവശ്യം കോവിഡ് നിയന്ത്രണങ്ങൾക്കിടയിലാണ് പരിസ്ഥിതി ദിനത്തിെൻറ കടന്നുവരവ്. മുൻ വർഷങ്ങളിൽ ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സൗദിയിലെ സ്വദേശികളും പ്രവാസികളുമെല്ലാം വിവിധ പരിപാടികളായിരുന്നു നടപ്പാക്കിയിരുന്നത്. വൃക്ഷത്തൈകൾ നട്ടും പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചുള്ള ബോധവത്കരണങ്ങൾ സംഘടിപ്പിച്ചും വിവിധ മത്സരങ്ങൾ നടത്തിയുമെല്ലാം പ്രവാസലോകത്ത് ലോക പരിസ്ഥിതിദിനം ആചരിക്കാറുണ്ടായിരുന്നു.
ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലും സ്കൂളുകളിലുമെല്ലാം പരിസ്ഥിതി സംബന്ധമായ പരിപാടികൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ, നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വർഷം എങ്ങും കാര്യമായ പരിപാടികളൊന്നും ഉണ്ടായില്ല. എങ്കിലും ചിലരെങ്കിലും തങ്ങൾ താമസിക്കുന്ന പരിസരങ്ങളിലും മറ്റുമൊക്കെയായി പരിമിതമായെങ്കിലും വൃക്ഷത്തൈകൾ കുഴിച്ചിട്ടും മറ്റും ഈ ദിനത്തെ ഓർക്കാൻ സമയം കണ്ടെത്തുകയുണ്ടായി. കുട്ടികളിൽ പരിസ്ഥിതി സംരക്ഷണ ബോധം സൃഷ്ടിക്കാനായി ചില രക്ഷിതാക്കളെങ്കിലും അവസരമുണ്ടാക്കി കൊടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.