Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​:​ വ്യാജ...

കോവിഡ്​:​ വ്യാജ പ്രചാരണം നടത്തിയാൽ 10 ലക്ഷം റിയാൽ വരെ പിഴ

text_fields
bookmark_border
കോവിഡ്​:​ വ്യാജ പ്രചാരണം നടത്തിയാൽ   10 ലക്ഷം റിയാൽ വരെ പിഴ
cancel

റിയാദ്​: കോവിഡ്​ സംബന്ധിച്ച്​ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തരുതെന്ന്​ കർശന മുന്നറിയിപ്പ്​. അങ്ങനെ ചെയ്യുന്നവർക്കെതിരെ ശക്തമായ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം​ താക്കീത് നൽകി​. കോവിഡ്​ സംബന്ധിച്ച്​ ഊഹാപോഹങ്ങളും വ്യാജ വിവരങ്ങളും പ്രചരിപ്പിച്ചാൽ ഒരു ലക്ഷം റിയാൽ മുതൽ 10 ലക്ഷം റിയാൽ വരെ പിഴ ചുമത്തും.

അല്ലെങ്കിൽ ഒരു വർഷം മുതൽ അഞ്ച്​ വർഷം വരെ തടവുശിക്ഷ നൽകും. കുറ്റത്തിന്‍റെ സ്വഭാവത്തിന്​ അനുസരിച്ച്​ സാമ്പത്തിക പിഴയും തടവുശിക്ഷയും കൂടി നൽകും. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ്​ സംബന്ധിച്ച്​ തെറ്റായ വിവരങ്ങളോ ഊഹാപോഹങ്ങളോ പ്രചരിപ്പിച്ചാൽ ജനങ്ങൾ ആശങ്കയിലാകുമെന്നും മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ വീഴ്ച വരുത്താൻ ഇടയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid 19fault propaganda
News Summary - covid: Fine of up to 10 lakh riyals for making false propaganda
Next Story