മദ്റസാധ്യാപകരും കോവിഡ് കാലവും
text_fieldsപശിയടക്കാൻ വഴിയരികിൽ മരച്ചീനി കച്ചവടം നടത്തിവന്ന മദ്റസ അധ്യാപകെൻറ വാർത്ത വായിക്കാനിടയായി. ഇപ്പോൾ അദ്ദേഹം സമൂഹ മാധ്യമങ്ങളിലും വൈറലായി. പല നന്മനസ്സുകളും സഹായഹസ്തങ്ങളുമായി അദ്ദേഹത്തെ തേടിയെത്തുന്നതായി വാർത്ത വന്നുതുടങ്ങി. വളരെ നല്ലകാര്യം. എന്നാൽ, ഈ ഒരു വാർത്ത ഒരുപാട് ചിന്തകൾ തുറന്നിടുന്നുണ്ട്.
കൊറോണ രോഗഭീതിയിൽ മദ്റസകൾ അടഞ്ഞുകിടന്നതിനാൽ ആ രംഗങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് ജോലി നഷ്ടമായി. അതേസമയം സർക്കാർ സ്കൂളുകളിലും മാനേജ്മെൻറ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള അധ്യാപക- അധ്യാപകേതര ജീവനക്കാർക്കാവെട്ട വേതനവും മറ്റാനുകൂല്യങ്ങളും കിട്ടിവരുന്നു.
തങ്ങളുടെ കുഞ്ഞുമക്കൾക്ക് ഇസ്ലാമികകാര്യങ്ങൾ പറഞ്ഞുകൊടുക്കുന്ന ഈ മദ്റസ അധ്യാപകരിൽ ഭൂരിഭാഗം പേർക്കും വളരെ തുച്ഛമായ ശമ്പളവും മറ്റുമാണ് പലസ്ഥലത്തും കിട്ടിക്കൊണ്ടിരിക്കുന്നത്. അതുതന്നെ ഇപ്പോൾ പലേടത്തും കോവിഡ്കാരണം മതസ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ കിട്ടുന്നില്ലെന്നാണറിവ്. വളരെ ഗൗരവമായി ഇസ്ലാമിക സമൂഹം ഇക്കാര്യം ഏറ്റെടുക്കേണ്ടതാണ്. ഈ ഉസ്താദ് തെൻറ വേഷവിധാനത്തോടുകൂടി കപ്പ വിൽക്കാൻ പൊതുനിരത്തിൽ ഇറങ്ങിയതിനാൽ ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന് പലരുടെയും സഹായങ്ങളുണ്ടാവുകയും ചെയ്തു. എന്നാൽ, ഇതുപോലും ചെയ്യാൻ കഴിയാത്തവരും അഭിമാനപ്രശ്നത്താൽ തെൻറ ഇല്ലായ്മ മറ്റൊരാളുടെ മുന്നിൽ അവതരിപ്പിക്കുന്നതിന് സാധിക്കാതെവരുന്നതുമായ എത്രയോ ആളുകൾ നമുക്കുചുറ്റും ഉണ്ടെന്നുള്ളത് കണ്ണ് തുറന്നുനോക്കിയാൽ കാണാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.