ആരോഗ്യ ഫീൽഡ് പരിശോധന മൂന്നാം ഘട്ടം ഉടൻ ആരംഭിക്കും
text_fieldsജിദ്ദ: കോവിഡ് വ്യാപനം തടയാനുള്ള ഫീൽഡ് പരിശോധനയുടെ മൂന്നാംഘട്ടം ഉടനെ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നാംഘട്ട പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷക്കായി നടത്തിവരുന്ന മുൻകരുതൽ നടപടികളുടെ തുടർച്ചയാണിത്. മൂന്നാംഘട്ട പരിശോധന വീടിനകത്തുവെച്ചോ താമസകേന്ദ്രങ്ങൾ സന്ദർശിച്ചോ അല്ല. മറിച്ച്, ആരോഗ്യമന്ത്രാലയത്തിനു കീഴിലെ പരിശോധന ഒൗട്ട്െലറ്റുകൾ ഉപയോഗപ്പെടുത്തിയായിരിക്കും പരിശോധന. വിവിധ പട്ടണങ്ങളിൽ മൊബൈൽ പരിശോധന യൂനിറ്റുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പരിശോധന നടത്തും. ഇലക്ട്രോണിക് ആപ്ലിക്കേഷനിലൂടെ സ്വദേശികൾക്കും വിദേശികൾക്കും പരിശോധനക്ക് ബുക്കിങ് നടത്താൻ സൗകര്യമുണ്ടായിരിക്കും. ആദ്യഘട്ട ഫീൽഡ് പരിശോധന നടപടികൾ ഇപ്പോഴും തുടരുകയാണ്.
ആരോഗ്യ മന്ത്രാലയത്തിെൻറ ഫീൽഡ് ടീമുകൾ ജനങ്ങൾ തിങ്ങിതാമസിക്കുന്ന സ്ഥലങ്ങളും പട്ടണത്തിനുള്ളിലെ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിവരുന്നത്. ഫീൽഡ് പരിശോധനയിലൂടെ നിരവധി പേർക്ക് രോഗബാധയുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞു. അതോടൊപ്പം രോഗവ്യാപനത്തിെൻറ തീവ്രത കുറക്കാനും സഹായിച്ചു. രണ്ടാംഘട്ടം റമദാൻ 10നാണ് ആരംഭിച്ചത്. ആരോഗ്യ കേന്ദ്രങ്ങൾ വഴി ‘മൗഇദ്’ എന്ന ആപ്ലിക്കേഷനിലൂടെ പരിശോധന നടപടികൾക്ക് ബുക്കിങ് നടത്തിയവരിൽനിന്ന് സാമ്പിളുകളെടുത്തുള്ള പരിശോധനയാണത്. കോവിഡ് വ്യാപനം തടയാൻ വ്യാപകമായ ആരോഗ്യ സർവേ തുടരുകയാണെന്നും വൈറസ് ബാധ നേരത്തേ കണ്ടെത്തി, ഉചിതമായ ചികിത്സ നൽകുന്നതിലൂടെ രോഗവ്യാപനം കുറക്കാൻ ഫീൽഡ് പരിശോധന വളരെ സഹായിക്കുന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.