കോവിഡ് കാല സന്നദ്ധ പ്രവർത്തകരെ ആദരിച്ചു
text_fieldsദമ്മാം: കോവിഡ് കാലത്ത് ജീവകാരുണ്യ പ്രവർത്തനം നടത്തിയ സന്നദ്ധ പ്രവർത്തകരെ ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി ആദരിച്ചു. ദമ്മാം ഹോളിഡേയ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഫോറം കിഴക്കൻ പ്രവിശ്യ സെൻട്രൽ കമ്മിറ്റി സെക്രട്ടറി നമീർ ചെറുവാടി ഉദ്ഘാടനം ചെയ്തു. ഫോറം കമ്യൂണിറ്റി വെൽഫെയർ വിഭാഗം കൺവീനർ കുഞ്ഞിക്കോയ താനൂർ അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിസന്ധി ഏറ്റവും രുക്ഷമായ കാലത്ത് ആരോഗ്യ രംഗത്തുനിന്നും മികച്ച സഹായ സഹകരണങ്ങൾ നൽകിയ ഡോ. അബ്ദുൽ കരീം (അൽറയ്യാൻ പോളിക്ലിനിക്, ദമ്മാം), സ്റ്റാഫ് നഴ്സ് സുബീന മുനീർ (മെഡിക്കൽ കോംപ്ലക്സ്, ദമ്മാം) എന്നിവർക്കുള്ള ഉപഹാരം ഫോറം സെക്രട്ടറി അൻസാർ കോട്ടയം കൈമാറി.
സോഷ്യൽ ഫോറം ദമ്മാം ടൗൺ, റയ്യാൻ, ടൊയോട്ട, ഖത്തീഫ് ബ്ലോക്ക് കമ്മിറ്റികൾക്ക് കീഴിൽ സേവനം ചെയ്ത വളൻറിയർമാർക്കുള്ള കോവിഡ് വാരിയേഴ്സ് പുരസ്കാരങ്ങൾ സുബൈർ നാറാത്ത്, അനീസ് ബാബു, നസീർ ആലുവ എന്നിവർ വിതരണം ചെയ്തു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ഘടകം പ്രസിഡൻറ് സിറാജുദ്ദീൻ, ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് പ്രസിഡൻറ് മൻസൂർ ആലംകോട്, ടൊയോട്ട ബ്ലോക്ക് പ്രസിഡൻറ് ഷാഫി വെട്ടം എന്നിവർ സംസാരിച്ചു.മീഡിയ കോഒാഡിനേറ്റർ അഹമ്മദ് യൂസുഫ് അവതാരകനായിരുന്നു. അലിമാങ്ങാട്ടൂർ, അൻഷാദ് ആലപ്പുഴ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.