കോവിഡ് പ്രതിരോധ കുത്തിവെപ്പ് 14 ദശലക്ഷം കവിഞ്ഞു
text_fieldsജിദ്ദ: രാജ്യത്തെ വിവിധ മേഖലകളിൽ കുത്തിവെപ്പ് കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന 98 ശതമാനം പേർ വാക്സിനെടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.'തത്മൻ', 'തഅഖുദ്' എന്നീ കേന്ദ്രങ്ങളിലെ ജോലിക്കാരിൽ 93 ശതമാനം പേർക്കും വിവിധ മേഖലകളിലെ മെഡിക്കൽ സെൻററുകളിലെ 82 ശതമാനത്തിലധികം ജോലിക്കാർക്കും കുത്തിവെപ്പ് നൽകാൻ കഴിഞ്ഞിട്ടുണ്ട്.
കോവിഡിനെ നേരിടുന്നതിലും അതിെൻറ വ്യാപനം പരിമിതപ്പെടുത്തുന്നതിനും രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടർച്ചയാണിത്. ആരോഗ്യ വ്യവസ്ഥയെ പരിരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ആരോഗ്യ മന്ത്രാലയത്തിെൻറ താൽപര്യം ഇക്കാര്യത്തിൽ പ്രതിഫലിപ്പിക്കുന്നു.
കുത്തിവെപ്പെടുത്തവരിൽ വിവിധ പ്രായക്കാരുണ്ട്. പ്രതിരോധ കുത്തിവെപ്പിനുള്ള മുൻഗണന വിഭാഗത്തിൽ ആരോഗ്യ ജീവനക്കാരും ഉൾപ്പെട്ടിരുന്നുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വിവിധ മേഖലകളിൽ കോവിഡ് കുത്തിവെപ്പ് നടപടികൾ തുടരുകയാണ്.
വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന 590ലധികം കേന്ദ്രങ്ങളിലൂടെ 14 ദശലക്ഷത്തിലധികം ഡോസ് കുത്തിവെപ്പ് പൗരന്മാർക്കും രാജ്യത്തുള്ള വിദേശികൾക്കും നൽകിക്കഴിഞ്ഞു.കുത്തിവെപ്പ് നടപടികൾ കാര്യക്ഷമമാക്കാൻ കൂടുതൽ മെഡിക്കൽ സെൻററുകളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ചില കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.