പ്രവാസത്തിലെ കോവിഡ്; പ്രവാസികൾ ആശങ്കപ്പെടേണ്ടവരല്ല –െഎ.സി.എഫ്
text_fieldsദമ്മാം: പ്രവാസ ലോകത്തിലെ കോവിഡ് കാലത്തെ പ്രതിസന്ധികൾ മറികടന്ന പ്രവാസികൾ നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും വരുംനാളുകളിലും ജാഗ്രത അനിവാര്യമാണെന്നും ഐ.സി.എഫ് ദമ്മാം സെൻട്രൽ സർവിസ് കാര്യ സമിതി സംഘടിപ്പിച്ച (ബി-കൗൺ -2020) ബാച്ലേഴ്സ് കൗൺസലിങ് അഭിപ്രായപ്പെട്ടു.
മാറുന്ന ലോകത്തെ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് പ്രവാസികൾ നടപ്പുശീലങ്ങളിൽ മാറ്റംവരുത്തേണ്ടതെന്നും അതിജീവനത്തിെൻറ ഭാഗമായി സാമ്പത്തിക-തൊഴിൽ -കുടുംബ -വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും കൃത്യമായ പഠനത്തിലൂടെ മാറ്റങ്ങൾക്ക് തയാറാവണമെന്നും കൗൺസലിങ് പരിപാടിക്ക് നേതൃത്വം നൽകിയ ട്രെയിനർ അൻസാർ മുഹമ്മദ് അഭിപ്രായപ്പെട്ടു. പരിപാടി പ്രോവിൻസ് ക്ഷേമകാര്യ സെക്രട്ടറി അൻവർ കളറോഡ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ പ്രസിഡൻറ് അബ്ദുൽ സമദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു.
ശംസുദ്ദീൻ സഅദി, റാശിദ് അഹമ്മദ്, അഷ്റഫ് പട്ടുവം, അഹമ്മദ് നിസാമി, സലിം സഅദി, സലിം ഓലപ്പീടിക, മുനീർ തോട്ടട, അബ്ദുറഹ്മാൻ പുത്തനത്താണി, അസൈനാർ മുസലിയാർ, സിദ്ദീഖ് സഖാഫി ഉറുമി എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് റഫീഖ് ചെമ്പോത്തറ സ്വാഗതവും അബ്ദുൽ മജീദ് ചങ്ങനാശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.