Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്: സൗദിയിൽ ഇന്ന്...

കോവിഡ്: സൗദിയിൽ ഇന്ന് പുതിയ രോഗികളെക്കാൾ രോഗമുക്തി വർധിച്ചു

text_fields
bookmark_border

ജിദ്ദ: സൗദിയിൽ ഞായറാഴ്​ച പുതിയ രോഗികളുടെ എണ്ണത്തേക്കാൾ രോഗമുക്തി നിരക്ക് വർധിച്ചു. ഇന്ന് 1,079 പുതിയ രോഗികൾ റിപ്പോർട്ട് ചെയ്​തപ്പോൾ രോഗമുക്തരായവരുടെ എണ്ണം 1,214 ആണ്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്​ത കോവിഡ് രോഗികളുടെ എണ്ണം 4,74,191ഉം ആകെ രോഗമുക്തരുടെ എണ്ണം 4,55,618ഉം ആയി.

14 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,677 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 10,896 ആയി. ഇവരിൽ 1,516 പേരുടെ നില ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.08 ശതമാനവും മരണനിരക്ക് 1.61 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്​ത രോഗികളുടെ എണ്ണം: മക്ക 320, റിയാദ് 216, കിഴക്കൻ പ്രവിശ്യ 206, അസീർ 100, ജീസാൻ 63, മദീന 57, അൽ ഖസീം 38, നജ്റാൻ 20, തബൂക്ക് 19, ഹാഇൽ 17, അൽബാഹ 13, വടക്കൻ അതിർത്തി മേഖല 6, അൽ ജൗഫ് 4.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiacovid19
News Summary - covid: In Saudi Arabia today, the incidence is higher than the number of new patients
Next Story