ഒമാനിൽ 2,335 പേർക്ക് കോവിഡ്, അഞ്ചുമരണം
text_fieldsമസ്കത്ത്: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ് വന്നെങ്കിലും മരണനിരക്ക് ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,335 പേർക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അഞ്ചുപേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,153 ആയി. 3,44,043 ആളുകൾക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. കഴിഞ്ഞദിവസം 1300 ആളുകൾക്ക് അസുഖം ദേദമാകുകയും ചെയ്തു. 92.3 ശതമാനമാണ് വീണ്ടെടുക്കൽ നിരക്ക്. 3,17,584 പേർക്ക് ആളുകൾക്ക് ഇതുവരെ കോവിഡ് മാറുകയും ചെയ്തു. പുതുതായി 103 ആളുകളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ രാജ്യത്തെ വിവിധ ഹോസ്പിറ്റലുകളിൽ കഴിയുന്നവരുടെ എണ്ണം 339 ആയി. ഇതിൽ 50 ആളുകൾ തീവ്രപരിചരണ വിഭാഗത്തിലാണ്. നിലവിൽ 22,306 ആളുകളാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. കോവിഡ് കേസുകളിൽ കുറവുവന്നത് ആശ്വാസം നൽകുന്ന കാര്യമാണെങ്കിലും മരണനിരക്ക് ഉയർന്നത് ആശങ്കയുയർത്തുന്നുണ്ട്.
മാസങ്ങൾക്ക് ശേഷമുള്ള ഉയർന്ന മരണനിരക്കാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 20പേരാണ് മരിച്ചത്. 15,717പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. 9,879 ആളുകൾക്ക് മഹാമാരി ഭേദമാകുകയും ചെയ്തു. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും കോവിഡ് കേസുകൾ കുതിച്ചു കൊണ്ടിരിക്കുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർധനവാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനുവരി 21നായിരുന്നു സുപ്രീം കമ്മിറ്റി രണ്ടാഴ്ചത്തേക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. സുപ്രീം കമ്മിറ്റിയുടെ ഉത്തരവിനെ തുടർന്ന് സർക്കാർ ഓഫിസുകൾ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ജുമുഅ നമസ്കാരം നിർത്തിവെക്കുകയും ചെയ്തു. എന്നാൽ, ദൈനംദിന പ്രാർഥനകൾ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് മസ്ജിദുകൾക്ക് നടത്താൻ അനുമതി നൽകിയിട്ടുണ്ട്. എല്ലാവിധ എക്സിബിഷനും കോൺഫറൻസുകളും സമ്മേളനങ്ങളും നിർത്തിവെക്കണമെന്നും നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.