‘മക്കയിൽ കോവിഡ് പ്രതിരോധ പ്രവർത്തനം പ്രശംസനീയം’
text_fieldsജിദ്ദ: കോവിഡ് വ്യാപനം തടയാൻ മക്ക ഹറമിനുള്ളിൽ ആരോഗ്യ വകുപ്പ് ജീവനക്കാർ നടത്തിവരുന്ന സേവനങ്ങൾ പ്രശംസനീയമാണെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഹറമിലെത്തുന്നവർക്ക് ഒരുക്കിയ ആരോഗ്യ മുൻകരുതൽ നടപടികൾ നോക്കിക്കണ്ട ശേഷമാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഇമാമുമാർ, ബാങ്ക് കൊടുക്കുന്നവർ, ഹറം കാര്യാലയ ജീവനക്കാർ, സുരക്ഷ ഉദ്യോഗസ്ഥർ, തൊഴിലാളികൾ തുടങ്ങിയവരെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് ഹറമിനുള്ളിലേക്ക് കടത്തിവിടുന്നത്. ശരീര താപനില പരിശോധന, സ്റ്റെറിലൈസിങ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഹറമിലേക്ക് വരുന്ന മുഴുവനാളുകളും ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കണം. മുഴുവനാളുകളുടെയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും ആരോഗ്യ ജീവനക്കാരുമായി സഹകരിക്കണമെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.