കോവിഡ്; പുതിയ രോഗികൾ: 35, രോഗമുക്തി: 45
text_fieldsജിദ്ദ: സൗദിയിൽ പുതുതായി 35 കോവിഡ് രോഗികളും 45 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,49,912ഉം രോഗമുക്തരുടെ എണ്ണം 5,39,056 ഉം ആയി. പുതുതായി രണ്ട് മരണങ്ങൾ കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 8,844 ആയി. 2012 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 39 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരം. രാജ്യത്തെ കോവിഡ് മുക്തിനിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 9, മറ്റ് 12 സ്ഥലങ്ങളിൽ ഓരോവീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 4,76,64,819 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,46,75,487 ആദ്യ ഡോസും 2,26,02,348 രണ്ടാം ഡോസും 3,86,984 ബൂസ്റ്റർ ഡോസുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.