കോവിഡ്: സൗദിയിൽ പുതിയ രോഗികൾ കുതിച്ചുയരുന്നു
text_fieldsജിദ്ദ: സൗദിയിൽ വീണ്ടും പുതിയ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 146 പുതിയ രോഗികളും 99 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,50,988ഉം രോഗമുക്തരുടെ എണ്ണം 5,30,178ഉം ആയി. പുതുതായി രണ്ടു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 8,864 ആയി. 1,946 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 31 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരം. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 61, ജിദ്ദ 26, മക്ക 13, ദമ്മാം 9, ഹുഫൂഫ് 5, അൽ ഖർജ് 5, ദഹ്റാൻ 4, മദീന 3, യാംബു 3, അബഹ 2, അൽറാസ് 2, അൽ ഉല 2, മറ്റു 11 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.