കോവിഡ് പുതിയ വകഭേദം: ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് യാത്രവിലക്ക്
text_fieldsജിദ്ദ: കോവിഡിെൻറ പുതിയ വകഭേദമായ ഒമൈക്രോണിെൻറ വ്യാപനത്തെ തുടർന്ന് ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങൾക്ക് സൗദി അറേബ്യ യാത്രവിലക്കേർപ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബൊട്സ്വാന, സിംബാബ്വെ, മൊസാംബീക്, ഇസ്വാതിനി, ലിസോത്തോ എന്നീ രാജ്യങ്ങളില്‍നിന്നു സൗദിയിലേക്കും തിരിച്ചുമുള്ള സര്‍വിസുകൾക്ക് നിരോധനം ബാധകം. ഈ രാജ്യങ്ങളില്‍നിന്നും സൗദിയില്‍ പ്രവേശിക്കണമെങ്കില്‍ വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിക്കേണ്ടിവരും. ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇതോടെ നിലവിൽ സൗദിയിലേക്ക് താൽക്കാലിക യാത്രാനിരോധനം നിലനിൽക്കുന്ന രാജ്യങ്ങളുടെ എണ്ണം 11 ആയി.
തുർക്കി, ഇത്യോപ്യ, അഫ്ഗാനിസ്താൻ, ലബനാൻ എന്നിവയാണ് യാത്രനിരോധനം നേരിടുന്ന മറ്റു രാജ്യങ്ങൾ. കോവിഡ് നിയന്ത്രണവിധേയമായതിനെ തുടർന്ന് ഇന്ത്യയടക്കം ആറു രാജ്യങ്ങൾക്ക് വിലക്ക് പിൻവലിച്ച പ്രഖ്യാപനം വന്ന പിറ്റേന്നാണ് ആഭ്യന്തര മന്ത്രാലയം പുതിയ രാജ്യങ്ങളിൽ നിന്നുള്ള വിലക്ക് പ്രഖ്യാപിച്ചത്. ആഗോളതലത്തിൽ കോവിഡ് വ്യാപന സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുന്നതിെൻറ അടിസ്ഥാനത്തിൽ സൗദി ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശാനുസരണമാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.