കോവിഡ്; സൗദിയിൽ ഗുരുതര രോഗികളുടെ എണ്ണം 637 ആയി കുറഞ്ഞു
text_fieldsജിദ്ദ: സൗദിയിൽ ഗുരുതര കോവിഡ് രോഗികളുടെ എണ്ണം 637 ആയി കുറഞ്ഞു. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ 13,824 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. പുതുതായി 664 രോഗബാധിതരും 1,409 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,43,205 ഉം രോഗമുക്തരുടെ എണ്ണം 7,20,388 ഉം ആയി.
രണ്ട് മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,993 ആയി. സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 96.92 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 172, ജിദ്ദ 50, ദമ്മാം 41, മദീന 25, മക്ക 23, ത്വാഇഫ് 21, ഹുഫൂഫ് 19, ഹാഇൽ 17 അബഹ 17, ജിസാൻ 17. സൗദി അറേബ്യയിൽ ഇതുവരെ 6,06,48,263 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,59,16,917 ആദ്യ ഡോസും 2,41,39,2086 രണ്ടാം ഡോസും 1,05,92,138 ബൂസ്റ്റർ ഡോസുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.