കോവിഡ് നിയമലംഘനം: ഒരാഴ്ചക്കിടെ 18,000ത്തിലേറെ കേസ്
text_fieldsദമ്മാം: കോവിഡ് നിയമലംഘനം നടത്തിയതിന് വിവിധ പ്രവിശ്യകളിലായി ഒരാഴ്ചക്കിടെ 18,746 പേര്‍ക്കെതിരെ കേസ്. മാസ്ക് ധരിക്കാതിരിക്കൽ, സാമൂഹിക അകലം പാലിക്കാതിരിക്കൽ, സ്ഥാപനങ്ങളിൽ ശരീരോഷ്മാവ് പരിശോധിക്കാതിരിക്കൽ, മതിയായ സുരക്ഷ മാനദണ്ഡം പാലിക്കാത്ത ഒത്തുചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
കൂടുതല്‍ നിയമലംഘനം റിപ്പോര്‍ട്ട് ചെയ്തത് റിയാദ് മേഖലയിലാണ് -5,924. മക്ക- 3,191. മാസ്ക് ധരിച്ചില്ലെങ്കിൽ 1000 റിയാലും ആരോഗ്യവകുപ്പിെൻറ നിർദേശപ്രകാരമുള്ള മുൻകരുതൽ നടപടി സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്ക് 10,000 റിയാലുമാണ് പിഴ. നിയമലംഘനം ആവര്‍ത്തിച്ചാൽ പിഴ ഇരട്ടിയാകും. സ്ഥാപനങ്ങള്‍ നിശ്ചിത കാലയളവിൽ അടച്ചിടുകയും ചെയ്യും.
മാസ്ക് ധരിക്കാത്തവരും വീടുകൾ, ഓഡിറ്റോറിയങ്ങൾ, ക്യാമ്പുകൾ എന്നിവിടങ്ങളിൽ 50ൽ കൂടുതൽ ആളുകളുമായി ഒത്തുകൂടിയവരുമാണ് മുഖ്യമായും കേസിലകപ്പെട്ടത്.
കോവിഡ് മാനദണ്ഡം പാലിക്കാതെയുള്ള സംഗമങ്ങളിൽ പങ്കെടുക്കുന്നവർ, ക്ഷണിതാക്കൾ, സൗകര്യമൊരുക്കുന്നവർ എന്നിവരും കേസിൽപെടും. മാസ്ക് ധരിക്കാത്തവർക്ക് പിഴ ചുമത്താൻ രഹസ്യപ്പൊലീസും പരിശോധന നടത്തുന്നുണ്ട്. യൂനിഫോം ഇല്ലാതെ സാധാരണ വാഹനത്തിലെത്തിയാണ് പരിശോധന.
രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞെങ്കിലും ദിവസം 150ഓളം പോസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലെ വർധന ആശ്വാസകരമാണ്. വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ രാജ്യെത്ത കോവിഡ് മാനദണ്ഡം തുടരണം. പൗരന്മാരും പ്രവാസികളും കൃത്യമായി രോഗപ്രതിരോധ മുന്‍കരുതല്‍ നടപടി പാലിക്കണമെന്നും അധികാരികള്‍ നല്കുന്ന നിര്‍ദേശം ഗൗരവത്തിലെടുക്കണമെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.