Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡി​നു​ശേ​ഷം...

കോ​വി​ഡി​നു​ശേ​ഷം എന്ത്​ ​? ഓൺലൈൻ യോഗം  

text_fields
bookmark_border
കോ​വി​ഡി​നു​ശേ​ഷം എന്ത്​ ​? ഓൺലൈൻ യോഗം  
cancel
camera_alt???????? ???????? ??????????????

ദ​മ്മാം: കോ​വി​ഡി​നു​ശേ​ഷം വി​ദ​ഗ്​​ധ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്‌ വ​ലി​യ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളാ​ണെ​ന്ന് പ്ര​മു​ഖ സാ​മ്പ​ത്തി​ക വി​ദ​ഗ്‌​ധ​നും എ​ക്സ്‌​പ്ര​സ്​ മ​ണി ഡ​യ​റ​ക്​​ട​റു​മാ​യ ആ​ൽ​ബി​ൻ ജോ​സ​ഫ്‌ അ​ഭി​പ്രാ​യ​പ്പെ​ട്ടു.‘കോ​വി​ഡി​നു​ശേ​ഷം എ​ന്ത്‌?’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി  സം​ഘ​ടി​പ്പി​ച്ച ഒാ​ൺ​​ലൈ​ൻ യോ​ഗ​ത്തി​ൽ വി​ഷ​യ​മ​വ​ത​രി​പ്പി​ച്ച്‌ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ശ​ങ്ക​ക​ൾ​പ്പു​റം യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ​യും സ​മ​ചി​ത്ത​ത​യോ​ടെ​യും  കാ​ര്യ​ങ്ങ​ളെ സ​മീ​പി​ക്കാ​ൻ ന​മു​ക്കാ​യാ​ൽ ഭ​യ​പ്പെ​ടാ​നൊ​ന്നു​മി​ല്ല. വി​ദ​ഗ്‌​ധ മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ​ക്ക്‌ വ​ലി​യ സാ​ധ്യ​ത​ക​ളു​ണ്ടാ​കും. 

ആ​രോ​ഗ്യ മേ​ഖ​ല, ഹൈ​ജീ​ൻ  ഫു​ഡ്‌ ഇ​ൻ​ഡ​സ്ട്രി, കാ​ർ​ഷി​ക മേ​ഖ​ല, സാ​ങ്കേ​തി​ക മേ​ഖ​ല, ഓ​ൺ​ലൈ​ൻ ബി​സി​ന​സ് തു​ട​ങ്ങി​യ​വ കോ​വി​ഡാ​ന​ന്ത​രം വ​ലി​യ കു​തി​ച്ചു​ചാ​ട്ടം പ്ര​തീ​ക്ഷി​ക്കാ​വു​ന്ന മേ​ഖ​ല​ക​ളാ​ണ്‌.  ബ​ഹു​ഭൂ​രി​പ​ക്ഷം ആ​ളു​ക​ളും തൊ​ഴി​ൽ ചെ​യ്യു​ന്ന വി​വി​ധ ത​ര​ത്തി​ലു​ള്ള അ​വി​ദ​ഗ്‌​ധ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ കേ​ന്ദ്രീ​കൃ​ത​മാ​യ നി​ല​യി​ലോ സ്വ​ന്തം നി​ല​യി​ലോ വൈ​ദ​ഗ്‌​ധ്യം നേ​ട​ൽ അ​നി​വാ​ര്യ​മാ​യി വ​രും. തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന പ്ര​വാ​സി​ക​ൾ നോ​ർ​ക്ക പോ​ലു​ള്ള സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളെ സ​മീ​പി​ച്ച് വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് സ​ഹാ​യ​ങ്ങ​ൾ തേ​ടാ​വു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന ഗൗ​ര​വ​ത​ര​മാ​യ ചോ​ദ്യ​ങ്ങ​ൾ​ക്ക്‌ അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. സോ​ഷ്യ​ൽ ഫോ​റം സൗ​ദി നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ അ​ഷ്‌​റ​ഫ്‌ മൊ​റ​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​മ്മാം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ന​മീ​ർ ചെ​റു​വാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newscovidonline meeting
News Summary - covid-online meeting-saudi-gulf news
Next Story