കോവിഡ് കാലത്ത് കർമ സജീവതയോടെ പ്രവാസി സാംസ്കാരിക വേദി
text_fieldsജിദ്ദ: കോവിഡ് കാലത്ത് സേവനപാതയിൽ സജീവതയോടെ ജിദ്ദയിലെ പ്രവാസി സാംസ്കാരികവേദി പ്രവർത്തകരും വളൻറിയർമാരും. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ വിഭാഗവുമായി ചേർന്ന് ഒട്ടേറെ സേവനപ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് റഹീം ഒതുക്കുങ്ങൽ പറഞ്ഞു. അവശ്യ മരുന്നുകൾ അർഹരായ 300ലധികം ആളുകൾക്ക് വിതരണം ചെയ്തു. അഞ്ച് ലേബർ ക്യാമ്പുകളിൽ യൂത്ത് ഇന്ത്യ യുവജന സംഘടനയുടെ ‘ഷെയർ ആൻഡ് കെയർ’പദ്ധതിയുമായി സഹകരിച്ച് 2,200 ലധികം ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. പുറമെ 800 ഓളം റെഡി ടു ഈറ്റ് ഫുഡ് വിതരണവും നടത്തി. അതോടൊപ്പം ഭക്ഷണ ധാന്യങ്ങളും ഇഫ്താർ കിറ്റുകളും ദിനേനയെന്നോണം വിതരണം ചെയ്യുന്നു. 400ലധികം തൊഴിലാളികളുള്ള ലേബർ ക്യാമ്പിലെ തൊഴിൽ പ്രശ്നം ജിദ്ദ കോൺസുലേറ്റിെൻറ ശ്രദ്ധയിൽ കൊണ്ടുവരാനും അതുവഴി കമ്പനി വക്താക്കളുടെ ഇടപെടൽ പ്രശ്നത്തിലുണ്ടാക്കാനും സാധിച്ചതായും ജനറൽ സെക്രട്ടറി എം.പി. അഷ്റഫ് പറഞ്ഞു.
പൊതുസേവനം, ഭക്ഷണ വിതരണം, മെഡിക്കൽ സഹായം, കൗൺസലിങ്, നിയമ സഹായം തുടങ്ങി അഞ്ച് ക്രൈസിസ് മാനേജ്മെൻറ് ടീമുകൾ രൂപവത്കരിച്ചാണ് സേവന പ്രവർത്തനങ്ങൾ. ഹെൽപ് ഡെസ്ക്കിൽ ദിനംപ്രതി നൂറുകണക്കിന് കോളുകൾ കൈകാര്യം ചെയ്യുന്നു. നാട്ടിൽ പോകേണ്ട പ്രവാസികൾക്ക് നോർക്ക രജിസ്ട്രേഷനുവേണ്ട സഹായങ്ങൾക്കും കോൺസുലേറ്റുമായി ബന്ധപ്പെട്ട മറ്റിതര സേവനങ്ങൾക്കും അബ്ഷിർ വഴിയുള്ള ഔദ രജിസ്ട്രേഷനും ഹെൽപ് ഡെസ്ക്കിൽ പ്രത്യേകം ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. താമസ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടു പോവുകയും മാനസിക സമ്മർദത്തിലകപ്പെട്ടു പോവുകയും ചെയ്ത 15ഒാളം പേർക്ക് ‘കൂടെ ഞങ്ങളുണ്ട്’എന്ന സന്ദേശം പകർന്ന് പരിചയ സമ്പന്നരായ കൗൺസലിങ്ങ് ടീമംഗങ്ങൾ ആത്മവിശ്വാസം നൽകി.
ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, കോൺസുലേറ്റ് വളൻറിയർമാർ എന്നിവരുടെ സഹകരണത്തോടെ പ്രയാസപ്പെടുന്ന രോഗികൾക്ക് മരുന്ന് എത്തിച്ചു കൊടുക്കുന്നുമുണ്ട്. മക്ക, മദീന, യാംബു, തബൂക്ക് എന്നിവിടങ്ങളിലും ജിദ്ദ കമ്മിറ്റിയുടെ കീഴിൽ സേവനപ്രവർത്തനങ്ങൾ നടക്കുന്നു. കോൺസുലേറ്റിെൻറ നിയമനിർദേശങ്ങളും സൗദി സർക്കാർ നിയന്ത്രണത്തിലുള്ള വളൻറിയർ സേവന വിഭാഗത്തിെൻറ സഹായങ്ങളുമായി വിവിധ മേഖലകളിലേക്ക് ഇനിയും തങ്ങളുടെ സേവനവും സഹായവും എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.