മക്ക, മദീന തീർഥാടനം താമസകേന്ദ്രങ്ങളിൽ കോവിഡ് പ്രോേട്ടാകോൾ നിർബന്ധം
text_fieldsജിദ്ദ: മക്കയിലും മദീനയിലും തീർഥാടകരെ താമസിപ്പിക്കുന്ന ഹോട്ടലുകളിലും മറ്റു പാർപ്പിടകേന്ദ്രങ്ങളിലും കോവിഡ് പ്രോേട്ടാകോൾ നിർബന്ധമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. ഉംറ പുനരാരംഭിച്ച പശ്ചാത്തലത്തിലാണിത്. ഒരേ സംഘത്തിലുള്ള തീർഥാടകർക്ക് കെട്ടിടത്തിെൻറ ഒരേ നിലയിൽ താമസസൗകര്യം ഏർപ്പെടുത്തണം. നിശ്ചിത നിബന്ധനയോടെ ക്വാറൻറീൻ റൂം ഒരുക്കണം. ഒാരോ താമസസ്ഥലത്തും ആരോഗ്യ മന്ത്രാലയവുമായി ആശയവിനിമയം നടത്താനുള്ള ഹോട്ട് ലൈനുകളുണ്ടാകണം. താമസക്കാരുടെ എണ്ണം കെട്ടിടത്തിൽ താമസിപ്പിക്കാൻ കഴിയുന്ന എണ്ണത്തിെൻറ പകുതിയാക്കണം. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ഒാരോ റൂമിലും ആളുകളുടെ എണ്ണം രണ്ടിലധികമാവാൻ പാടില്ല. കിടക്കകൾക്കിടയിൽ കുറഞ്ഞത് ഒന്നര മീറ്റർ അകലം വേണം എന്നിവ നിബന്ധനയാണ്.
അതോടൊപ്പം തീർഥാടകർ ഉംറക്കോ സന്ദർശനത്തിനോ പുറപ്പെടുന്ന സമയത്ത് 'ഇഅ്തർമനാ'ആപ് ഉണ്ടെന്ന് താമസകേന്ദ്രത്തിലെ ഉത്തരവാദപ്പെട്ടവർ ഉറപ്പുവരുത്തണം. ആപ്പിലുള്ള ഡേറ്റകളുടെ അടിസ്ഥാനമാക്കിയായിരിക്കണം ഉംറയും സിയാറയും ഷെഡ്യൂൾ ചെയ്യേണ്ടത്. രോഗ ലക്ഷണമുള്ളവരെ ഹോം ക്വാറൻറീൻ കാലാവധി അവസാനിക്കുന്നതിനുമുമ്പ് താമസകേന്ദ്രങ്ങളിൽ പുറപ്പെടാനനുവദിക്കരുത്. തീർഥാടകരുടെയും സന്ദർശകരുടെയും പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കുന്നതിന് ഒാരോ ഹോട്ടലിലും സൂപ്പർവൈസർമാരെയും സെക്യൂരിറ്റി ജീവനക്കാരെയും നിശ്ചയിക്കണം. ക്വാറൻറീൻ കാലയളവിൽ എല്ലാ ആവശ്യകതകളും ലഭ്യമാക്കണം. ഹോട്ടലുകൾക്കും താമസ യൂനിറ്റുകൾക്കും നിശ്ചയിച്ച പ്രത്യേക പെരുമാറ്റച്ചട്ടങ്ങൾ പാലിക്കണം. ടൂറിസം ഒാഫിസുകളും കമ്പനികളും 'ഇഅ്തർനാ'ആപ്പിന് അനുസൃതമായി പ്രവർത്തിക്കണം. ഭക്ഷണം നൽകുേമ്പാൾ ഒാപൺ ബൂഫിയ രീതി ഒഴിവാക്കണം. ഭക്ഷണശാലകൾക്ക് നിശ്ചയിച്ച പെരുമാറ്റച്ചട്ടം പാലിക്കണമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.