കോവിഡ് പ്രതിരോധം: ആഗോള തലത്തിൽ സൗദി ഒന്നാമത്
text_fieldsദമ്മാം: ലോകമാകെ പടർന്നുപിടിച്ച കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ സൗദി അറേബ്യയുടെ പ്രവർത്തനങ്ങൾക്ക് ആഗോളതലത്തിൽ ഒന്നാം സ്ഥാനം. ആഗോള സൂചകങ്ങളെ പിന്തുടരുകയും നിരീക്ഷിക്കുകയും ചെയ്യുന്ന നാഷനൽ സെൻറർ ഫോർ പെർഫോമൻസ് മെഷർമെൻറ് (എ.ഡി.എ.എ) ആണ് സൗദിയുടെ പ്രവർത്തനങ്ങളെ ഏറ്റവും മികച്ചതായി തെരഞ്ഞെടുത്തത്.
217 രാജ്യങ്ങളെ കുറിച്ചുള്ള താരതമ്യങ്ങൾക്ക് ശേഷമാണ് സൗദിയുടെ പ്രകടനത്തെ ഒന്നാമതായി അംഗീകരിച്ചത്. രോഗം പടരുന്നത് തടയുന്നതിലും പ്രതിസന്ധി കാലങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിലും സംരംഭകരെ സംരക്ഷിച്ച് നിർത്തുന്നതിലും രാജ്യം ചെയ്ത സേവനങ്ങൾക്കുകൂടിയാണ് ഇൗ അംഗീകാരം. കോവിഡ് കാലത്ത് രാജ്യത്തെ സംരംഭകരെ സംരക്ഷിക്കുന്നതിലും അനുകൂലമായ കച്ചവട അന്തരീക്ഷം ഒരുക്കുന്നതിലും സൗദി ഭരണകൂടം ൈകക്കൊണ്ട നടപടികളിൽ ഗ്ലോബൽ എൻറർപ്രണർഷിപ് മോണിറ്റർ (ജി.ഇ.എം) പ്രകാരവും രാജ്യം ഒന്നാമത് തന്നെയാണ്.
വിഷൻ 2030െൻറ ഭാഗമായി രാജ്യം ൈകക്കൊണ്ട പരിഷ്കാരങ്ങൾ കാരണമാണ് ദുർഘടമായ കാലഘട്ടത്തെ എളുപ്പം തരണം ചെയ്യുന്നതിൽ വിജയിച്ചതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം ലോകം മുഴുവൻ പ്രതിസന്ധിയിലായ സമയത്ത് ദേശീയ ഭക്ഷ്യ വിതരണ പര്യാപ്തതയിൽ 113 രാജ്യങ്ങളിൽ രാജ്യം എട്ടാം സ്ഥാനത്തെത്തി. ധാന്യങ്ങളുടെയും പച്ചക്കറികളുടെയും ഉൽപാദനത്തിൽ 105 രാജ്യങ്ങളെക്കാൾ മുന്നിലാണ് രാജ്യം. 2019നെ അപേക്ഷിച്ച് ഒമ്പത് സ്ഥാനങ്ങൾ ഉയർന്നാണ് പുതിയ സ്ഥാനം കരസ്ഥമാക്കിയത്.
വിളവെടുപ്പിന് ശേഷവും ഉപഭോഗത്തിന് മുമ്പുള്ള വിളകളുടെ സുരക്ഷയിലും രാജ്യം ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്. ഇത് ലോകമെമ്പാടുമുള്ള 20 മികച്ച രാജ്യങ്ങളുടെ പട്ടികയിൽ സൗദിക്കും ഇടം നൽകി. കോവിഡിെൻറ ആരംഭ കാലം മുതൽതന്നെ പഴുതടച്ച സുരക്ഷ ക്രമീകരണങ്ങളാണ് സൗദി അധികൃതർ നടപ്പാക്കിയത്. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും പിന്തുടരുന്നതിലും രാജ്യത്തെ ജനങ്ങളെ ബോധവത്കരിക്കാനും അധികൃതർക്ക് സാധിച്ചു.
കോവിഡിനെ കുറിച്ച് രാജ്യത്തെ വിദഗ്ധരുടെ വിലയിരുത്തൽ പോലെതന്നെയാണ് രാജ്യത്ത് രോഗം പടർന്നുപിടിച്ചത്. അതുകൊണ്ടുതെന്ന ഇതിനെ കൃത്യമായി പ്രതിരോധിക്കാനും രാജ്യത്തെ ആരോഗ്യസംവിധാനങ്ങൾക്കായി.
പകർച്ചവ്യാധിയുടെ ഏറ്റവും ഉയർന്ന ഘട്ടത്തിലും രാജ്യത്തെ വാണിജ്യ മേഖലയെ ഉലയാതെ മുന്നോട്ട് കൊണ്ടുപോകാനും ജനജീവിതത്തെ സാധാരണ ഗതിയിൽ ചലിപ്പിക്കാനും ഭരണ സംവിധാനങ്ങൾക്ക് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.