സൗദിയിൽ കോവിഡ് ഉയരുന്നു; 88 പുതിയ രോഗികൾ
text_fieldsജിദ്ദ: സൗദിയിൽ കോവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക. ബുധനാഴ്ച പുതുതായി 88 പേർക്ക് രോഗം സ്ഥിരീകരിച്ചു. 76 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 550,457 ഉം രോഗമുക്തരുടെ എണ്ണം 539,712 ഉം ആയി.
പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 8,857 ആയി. 1888 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 34 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 39, ജിദ്ദ 13, മക്ക 7, ദമ്മാം 5, മദീന 4, തബൂക്ക്, ത്വാഇഫ്, അൽഖോബാർ, ഹുഫൂഫ്, അൽറാസ്, അൽഖർജ് എന്നിവിടങ്ങളിൽ 2 വീതവും മറ്റ് 8 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 48,211,291 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,823,506 ആദ്യ ഡോസും 22,858,919 രണ്ടാം ഡോസും 528,866 ബൂസ്റ്റർ ഡോസുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.