കോവിഡ്: മലേഷ്യക്ക് അടിയന്തര സഹായമെത്തിക്കാൻ സൽമാൻ രാജാവിെൻറ ഉത്തരവ്
text_fieldsജിദ്ദ: കോവിഡിനെ നേരിടാൻ മലേഷ്യക്ക് അടിയന്തര സഹായമെത്തിക്കാൻ സൽമാൻ രാജാവ് നിർദേശം നൽകി.കിങ് സൽമാൻ റിലീഫ് (കെ.എസ് റിലീഫ്) കേന്ദ്രം വഴി കോവിഡിനെ പ്രതിരോധിക്കാൻ കഴിയുന്ന മെഡിക്കൽ, പ്രതിരോധ ഉപകരണങ്ങൾ എത്തിക്കാനാണ് നിർദേശം.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെ മലേഷ്യൻ വിദേശകാര്യമന്ത്രി ഹിഷാമുദ്ദീൻ ഹുസൈൻ സഹായം തേടിയിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ സഹായത്തിെൻറ ഭാഗമായാണ് മലേഷ്യക്ക് സഹായം നൽകാൻ സൽമാൻ രാജാവിെൻറ നിർദേശമെന്ന് കെ.എസ് റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
10 ലക്ഷം ഡോസ് കോവിഡ് വാക്സിൻ, മെഡിക്കൽ ഉപകരണങ്ങൾ, പരിചരണ - ചികിത്സ ഉപകരണങ്ങൾ, സംരക്ഷണ സാമഗ്രികൾ, മറ്റ് മെഡിക്കൽ ആവശ്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് സഹായങ്ങൾ. മലേഷ്യയിലേക്ക് 10 ലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ നേരിട്ട് വിതരണം ചെയ്യാനായി അംഗീകൃത അന്താരാഷ്ട്ര കമ്പനികളിലൊന്നുമായി കരാറിലേർപ്പെടാൻ മലേഷ്യൻ വിദേശകാര്യമന്ത്രിയുടെ ഓഫിസുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുമെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.