Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സൗദിയിൽ കോവിഡ് മരണം പത്ത്​ മാസത്തെ കുറഞ്ഞ നിരക്കിൽ
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡ് മരണം...

സൗദിയിൽ കോവിഡ് മരണം പത്ത്​ മാസത്തെ കുറഞ്ഞ നിരക്കിൽ

text_fields
bookmark_border

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ചുള്ള പ്രതിദിന മരണം 10 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. വെള്ളിയാഴ്​ച രാജ്യത്ത്​ വിവിധ ഭാഗങ്ങളിൽ നിന്ന്​ മൂന്ന്​ മരണങ്ങൾ മാത്രമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. എന്നാൽ പുതുതായി കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ട്​. 173 കേസുകളാണ്​​​ പുതുതായി രജിസ്​റ്റർ ചെയ്​തത്​. 181​ രോഗികൾ സുഖം പ്രാപിച്ചു.

ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 364613 ഉം രോഗമുക്തരുടെ എണ്ണം 356382 ഉം ആയി. ആകെ മരണസംഖ്യ 6313 ആയി ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ള 1918 പേരിൽ 310 പേരുടെ നില ഗുരുതരമാണ്​​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 66, മക്ക 43, കിഴക്കൻ പ്രവിശ്യ 32, മദീന 9, ഖസീം 8, അസീർ 4, തബൂക്ക്​ 3, നജ്​റാൻ 2, വടക്കൻ അതിർത്തി മേഖല 2, അൽജൗഫ്​ 2, ഹാഇൽ 1, ജീസാൻ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Gulf NewsSaudi Arabia
Next Story