റിയാദിൽ രണ്ട് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsറിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികൾ റിയാദിൽ മരിച്ചു. കൊല്ലം അഞ്ചൽ കരുകോൺ സ്വദേശി പുല്ലാഞ്ഞിയോട് അസീസ് മൻസിലിൽ അൻസാർ അബ്ദുൽ അസീസ് (44), തൃശുര്‍ മുള്ളൂര്‍ക്കര സ്വദേശി കപ്പാരത്ത് വീട്ടില്‍ വേണുഗോപാലന്‍ (52) എന്നിവരാണ് മരിച്ചത്. ഒരാഴ്ചയായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അൻസാർ. ശ്വാസതടസ്സം കടുത്തതിനെ തുടർന്ന് വെൻറിലേറ്റർ ഘടിപ്പിക്കാനൊരുങ്ങവേ ഹൃദയാഘാതമുണ്ടായാണ് മരണം.
പരേതനായ അബ്ദുൽ അസീസിെൻറയും കരുകോൺ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് അറബിക് അധ്യാപിക ആരിഫ ബീവിയുടേയും മകനാണ്. ഭാര്യ: ഷെമി അൻസാർ. മൂന്നു മക്കളുണ്ട്. സഹോദരങ്ങൾ: ലുബ്ന, അനസ്. ഇളയകുഞ്ഞ് ജനിച്ചിട്ട് ഏതാനും മാസമേ ആയുള്ളു. കുഞ്ഞിനെ കാണാനായി മാർച്ചിൽ നാട്ടിൽ പോകാനിരുന്നപ്പോഴാണ് അന്താരാഷ്ട്ര വിമാനസർവിസുകൾ നിർത്തിയത്.
റിയാദ് കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു മരിച്ച വേണുഗോപാലന്‍. 20 വര്‍ഷമായി റിയാദ് ഉലയ്യയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. സരസ്വതിയാണ് ഭാര്യ. മക്കള്‍: അനീഷ്, അശ്വതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.