കോവിഡ്: കിംവദന്തി പ്രചരിപ്പിക്കുന്നവർക്ക് 10 ലക്ഷം റിയാൽ പിഴ –സൗദി ആഭ്യന്തര മന്ത്രാലയം
text_fieldsജിദ്ദ: കോവിഡുമായി ബന്ധപ്പെട്ട് കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്ക് 10 ലക്ഷം റിയാൽവരെ പിഴയോ, അഞ്ചുവർഷം വരെ തടവോ അല്ലെങ്കിൽ അവ രണ്ടും ഒന്നിച്ചോ ശിക്ഷയായി ഉണ്ടാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്.
ആഭ്യന്തര വകുപ്പിെൻറ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും അഭ്യൂഹങ്ങൾ പരത്തുക, അവ ഷെയർ ചെയ്യുക, പരിഭ്രാന്തി പരത്തുന്ന വിവരങ്ങൾ പ്രചരിപ്പിക്കുക, നിയമലംഘനത്തിന് പ്രേരിപ്പിക്കുക തുടങ്ങിയവ ശിക്ഷാർഹമാണ്.
ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുക്കുന്നവർ ഒരു ലക്ഷം റിയാൽ മുതൽ 10 ലക്ഷം റിയാൽ വരെ പിഴയോ, ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവോ അല്ലെങ്കിൽ അവ രണ്ടും ഒരുമിച്ചോ ശിക്ഷയുണ്ടാകും. നിയമലംഘനം ആവർത്തിക്കുകയാണെങ്കിൽ നേരത്തേ ചുമത്തിയ ശിക്ഷ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.