സൗദി അറേബ്യയിൽ 756 പുതിയ കേസുകളും 32 മരണവും
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഞായറാഴ്ച 756 കോവിഡ് കേസുകൾ പുതുതായി രജിസ്റ്റർ ചെയ്തു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 895 രോഗബാധിതർ സുഖം പ്രാപിക്കുകയും 32 പേർ മരിക്കുകയും ചെയ്തു. രാജ്യത്തെ ആകെ മരണസംഖ്യ 4081 ഉം രാജ്യത്തെ മരണനിരക്ക് 1.3 ശതമാനവുമായി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 320,688 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 296,737 ഉം ആണ്. നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 19,870 ആണ്. ഇവരിൽ 1457 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 92.5 ശതമാനമാണ്. റിയാദ് 1, ജിദ്ദ 3, ഹുഫൂഫ് 2, ത്വാഇഫ് 1, മുബറസ് 1, ബുറൈദ 1, അബഹ 8, തബൂക്ക് 1, ജീസാൻ 5, ഉനൈസ 11, സബ്യ 2, അബൂ അരീഷ് 1, സാംത 1, അറാർ 1, ബല്ലസ്മർ 1, അൽബാഹ 1, അൽഅർദ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. ഞായറാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്, 74. ജിദ്ദ 60, ഹുഫൂഫ് 55, ദമ്മാം 50, മദീന 45, യാംബു 40, റിയാദ് 39, മുബറസ് 27, ജീസാൻ 23, തബൂക്ക് 22, ഹാഇൽ 17, അബൂ അരീഷ് 16 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 41,665 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതോടെ രാജ്യത്ത് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 5,406,136 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്
റിയാദ് 996, ജിദ്ദ 834, മക്ക 664, ഹുഫൂഫ് 225, ത്വാഇഫ് 178, മദീന 128, ദമ്മാം 121, ബുറൈദ 79, തബൂക്ക് 60, ജീസാൻ 60, അറാർ 57, മുബറസ് 57, ഹാഇൽ 49, ഹഫർ അൽബാത്വിൻ 49, അബഹ 40, മഹായിൽ 39, ഖത്വീഫ് 31, സബ്യ 30, അൽബാഹ 29, അൽറസ് 22, ഖമീസ് മുശൈത്ത് 22, വാദി ദവാസിർ 22, സകാക 21, ബീഷ 21, ബെയ്ഷ് 19, അബൂ അരീഷ് 19, ഖർജ് 18, അൽഖുവയ്യ 17, ഖോബാർ 15, അയൂൺ 14, നജ്റാൻ 12, അൽമജാരിദ 10, ഉനൈസ 11, സാംത 8, ഹുറൈംല 6, റിജാൽ അൽമ 6, അൽനമാസ് 6, അൽഅർദ 6, ജുബൈൽ 5, അഹദ് റുഫൈദ 5, സുൈലയിൽ 4, ദർബ് 4, ഖുൻഫുദ 4, ശഖ്റ 4, അൽ-ജഫർ 4, റഫ്ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്മിയ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ബല്ലസ്മർ 3, അൽബദാഇ 2, ഖുറയാത് 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, അയൂൺ അൽജുവ 1, സാറാത് ഉബൈദ 1, അഹദ് മസാറ 1, റാബിഖ് 1, തുവാൽ 1, ഖുൽവ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.