Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്; സൗദിയിൽ ഇന്ന്...

കോവിഡ്; സൗദിയിൽ ഇന്ന് 1,116 പുതിയ രോഗികളും 11 മരണങ്ങളും

text_fields
bookmark_border
കോവിഡ്; സൗദിയിൽ ഇന്ന് 1,116 പുതിയ രോഗികളും 11 മരണങ്ങളും
cancel

ജിദ്ദ: സൗദിയിൽ ഇന്ന് 1,116 പുതിയ കോവിഡ് രോഗികളും 11 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1,129 പേർ പുതുതായി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,30,505 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,14,139 ഉം ആയി.

ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 7,111 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,244 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1,344 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.19 ശതമാനവും മരണനിരക്ക് 1.65 ശതമാനവുമാണ്. നേരത്തെ റിയാദ് പ്രവിശ്യയിൽ പുതിയ രോഗികൾ വർധിച്ചുവന്നിരുന്നത് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. എന്നാൽ മക്ക പ്രവിശ്യയിൽ പുതിയ രോഗികളുടെ എണ്ണം വർധിച്ചു വരുന്നുണ്ട്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 377, മക്ക 320, കിഴക്കൻ പ്രവിശ്യ 134, മദീന 71, അസീർ 54, ജീസാൻ 45, അൽ ഖസീം 35, തബൂക്ക് 18, നജ്റാൻ 18, ഹാഇൽ 17, അൽബാഹ 13, വടക്കൻ തിർത്തി മേഖല 10, അൽ ജൗഫ് 4.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidSaudi Arabia
News Summary - covid; Saudi Arabia today has 1,116 new patients and 11 deaths
Next Story