അറബ് പത്രത്തിലും ഇടംപിടിച്ച് മലയാളിയുടെ കോവിഡ്കാല സേവനം
text_fieldsദമ്മാം: കോവിഡ് കാല പ്രതിരോധപ്രവർത്തന സേവന മേഖലയിൽ സ്വദേശികൾെക്കാപ്പം പ്രവർത്തിച്ച് സൗദി ആരോഗ്യ വകുപ്പിെൻറ പ്രത്യേക അംഗീകാരം നേടിയ മലയാളിയെ പ്രശംസിച്ച് അറബി പത്രവും. ദമ്മാമിലെ ഇസ്ലാമിക് കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) പ്രവർത്തകനും വേങ്ങര സ്വദേശിയുമായ അഹമ്മദ് നിസാമിയെക്കുറിച്ചാണ് ബുധനാഴ്ച പുറത്തിറങ്ങിയ പ്രമുഖ സൗദി ദിനപത്രം 'aഅൽ ഉക്കാദ്' വലിയ പ്രാധാന്യത്തോടെ വാർത്ത പ്രസിദ്ധീകരിച്ചത്.
സൗദിയിലെ പ്രമുഖ മാധ്യമപ്രവർത്തകൻ മുഹമ്മദ് ഷഹ്റാനിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് തെൻറ ഫോൺ നമ്പർ ആവശ്യെപ്പട്ടുകൊണ്ട് മുഹമ്മദ് ഷഹ്റാനി തന്നെ ട്വിറ്ററിൽ ബന്ധെപ്പട്ടതെന്ന് അഹമ്മദ് നിസാമി പറഞ്ഞു.
കോവിഡ് കാലത്ത് ആളുകൾക്ക് മരുന്നും ഭക്ഷണങ്ങളും എത്തിച്ചുകൊടുക്കാൻ സൗദി ആരോഗ്യപ്രവർത്തകർെക്കാപ്പം പ്രവർത്തിച്ച അഹമ്മദ് നിസാമി ഗവൺെമൻറ് കമ്യൂണിറ്റി കോർപറേറ്റ് അഫയേഴ്സ് പ്രസിഡൻറ് മുഹമ്മദ് അൽമുൈഖബിൽനിന്ന് അനുമോദനപത്രം നേരേത്ത ഏറ്റുവാങ്ങിയിരുന്നു. ഇതിനെക്കുറിച്ച് 'ഗൾഫ് മാധ്യമം' നേരേത്ത വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിെൻറ ഫോേട്ടായും പ്രവർത്തന കാലയളവിലെ വിവിധ അവസരങ്ങളിലുള്ള ഫോേട്ടാകളും കുറിപ്പുമൊക്കെ സൗദി ആരോഗ്യ വകുപ്പ് സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു.
അതിൽ ഉൾപ്പെട്ട ഏക ഇന്ത്യക്കാരൻ എന്നതാണ് മുഹമ്മദ് ഷഹ്റാനി എന്ന പത്രപ്രവർത്തകനെ അഹമ്മദ് നിസാമിയെ തേടിവരാൻ പ്രേരിപ്പിച്ചത്. ഫോൺ നമ്പർ കിട്ടിയതോടെ അദ്ദേഹം അഹമ്മദ് നിസാമിയെ ബന്ധപ്പെട്ട് ഇൻറർവ്യൂ ചെയ്യുകയായിരുന്നു. എന്നാൽ, അതു വാർത്ത നൽകാനാെണന്ന് താൻ കരുതിയില്ലെന്ന് അഹമ്മദ് നിസാമി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
ആദ്യമൊക്കെ ആരോഗ്യ വകുപ്പ് ചെയ്യേണ്ട സേവനങ്ങളെക്കുറിച്ച് അറിയിക്കുകയും പരിശീലനം നൽകുകയും ചെയ്തിരുന്നു.
എന്നാൽ, ഇപ്പോൾ എല്ലാ പരിപാടികൾക്കും മുന്നറിയിപ്പില്ലാതെ തന്നെ ക്ഷണിക്കുന്നുണ്ടെന്നും അവരിലൊരാളായി അവർ തന്നെ സ്വീകരിച്ചതായും അഹമ്മദ് നിസാമി പറഞ്ഞു. ഇപ്പോൾ റെഡ് ക്രസൻറിെൻറ കൂെട പ്രവർത്തിക്കാനാണ് ക്ഷണം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദ് നിസാമിയുടെ കോവിഡ്കാല പ്രവർത്തനങ്ങൾ പരിഗണിച്ച് 'മീഡിയവൺ' 'ബ്രേവ് ഹാർട്ട് 'പുരസ്കാരം നൽകി ആദരിച്ചിരുന്നു. മലപ്പുറം വേങ്ങര ഇരിങ്ങല്ലൂർ സ്വദേശിയായ അഹമ്മദ് നിസാമി 10 വർഷമായി പ്രവാസിയാണ്. ബഹ്ജത്താണ് ഭാര്യ.മസിയദ് അഹമ്മദ്, അസിയദ് അഹമ്മദ്, റാഇദ് അഹമ്മദ് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.