സൗദിയിൽ ഞായറാഴ്ച 23 മരണം, 3559 രോഗമുക്തർ
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 23 പേർ മരിച്ചു. ആകെ മരണസംഖ്യ 503 ആയി ഉയർന്നു. മക്ക (5), ജിദ്ദ (12), മദീന (1), റിയാദ് (2), ദമ്മാം (2), ഹുഫൂഫ് (1) എന്നിവിടങ്ങളിലാണ് മരണം. 3559 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 62442 ആയി. പുതുതായി 1877 പേർക്ക് കോവിഡ് പരിശോധന ഫലം പോസിറ്റീവായി. ഇതോടെ കോവിഡ് പോസിറ്റീവായവരുടെ മൊത്തം എണ്ണം 85261 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലായി 22316 ആളുകൾ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ -16200 കോവിഡ് ടെസ്റ്റുകൾ രാജ്യത്ത് നടന്നു. ഇതുവരെയായി മൊത്തം 822,769 പരിശോധനകളാണ് നടന്നത്. ശനിയാഴ്ച അഞ്ച് പേർ മരിച്ചതിനാൽ മക്കയിൽ ആകെ മരണസംഖ്യ 220 ഉം 12 പേർ മരിച്ചതിനാൽ ജിദ്ദയിൽ 152 ഉം ആയി. കോവിഡ് വ്യാപനം സംഭവിച്ച രാജ്യത്തെ ചെറുതും വലുതുമായ പട്ടണങ്ങളുടെ എണ്ണം 165 ആണ്.
പുതിയ രോഗികൾ:
ജിദ്ദ 586, റിയാദ് 504, മക്ക 159, ദമ്മാം 110, മദീന 95, ഹുഫൂഫ് 55, ജുബൈൽ 50, ഖോബാർ 33, ദഹ്റാൻ 29, ബുറൈദ 25, ത്വാഇഫ് 22, ഖത്വീഫ് 21, അൽമദ്ദ 18, അൽമുബറസ് 18, ഹാഇൽ 17, ഖുലൈസ് 13, സഫ്വ 10, നജ്റാൻ 8, അൽഖർജ് 8, അൽബാഹ 7, അലൈത് 7, ജീസാൻ 6, സുലൈയിൽ 6, ഖമീസ് മുശൈത് 6, യാംബു 5, ദുബ 5, ഹൽഹദ 4, അൽമുസാഹ്മിയ 4, അൽജഫർ 3, ഉനൈസ 3, ഖുൻഫുദ 3, ബുഖൈരിയ 2, അൽഗൂസ് 2, അൽമജാരിദ 2, അൽഖഫ്ജി 2, നാരിയ 2, അബ്ഖൈഖ് 2, ഹഫർ അൽബാത്വിൻ 2, ബേഷ് 2, ശറൂറ 2, മജ്മഅ 2, സുൽഫി 2, വാദി അൽഫറഅ 1, അൽഉല 1, അയൂൻ അൽജുവ 1, ദഹ്റാൻ അൽജനൂബ് 1, തനുമ 1, അൽസഹൻ 1, അൽദർബ് 1, ദമാദ് 1, സാംത 1, റാബിഗ് 1, ഹുത്ത ബനീ തമീം 1, മറാത് 1, തുമൈർ 1, വാദി ദവാസിർ 1, തബൂക്ക് 1
മരണസംഖ്യ:
മക്ക 220, ജിദ്ദ 152, മദീന 50, റിയാദ് 30, ദമ്മാം 16, ഹുഫൂഫ് 6, അൽഖോബാർ 4, ത്വാഇഫ് 4, ജുബൈൽ 3, ബുറൈദ 3, ബീഷ 3, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, തബൂക്ക് 1, വാദി ദവാസിർ 1, യാംബു 1, റഫ്ഹ 1, അൽഖർജ് 1, നാരിയ 1, ഹാഇൽ 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.