കോവിഡ് പ്രതിരോധം: വിവിധ സൗകര്യങ്ങളുമായി ‘തവക്കൽനാ’ആപ്
text_fieldsജിദ്ദ: കോവിഡ് വ്യാപനം തടയാനുള്ള സർക്കാർ നടപടികളെ സഹായിക്കാൻ പുതിയ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചു. ‘തവക്കൽനാ’എന്ന ആപ് സൗദി കമീഷൻ ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി (സ്ദാഇയ) ആണ് വികസിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മുഴുവൻ ഗവൺമെൻറ് വകുപ്പുകളും കോവിഡ് വ്യാപനം തടയാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശത്തിെൻറ പശ്ചാത്തലത്തിലാണിത്.
നിലവിൽ, കർഫ്യു സമയത്ത് ഇളവ് നൽകിയ ഗവൺമെൻറ്, സ്വകാര്യ ഏജൻസികൾക്ക് മാത്രമാക്കിയിട്ടുണ്ട് ഇതിെൻറ പ്രയോജനം. ഗവൺമെൻറ്, സ്വകാര്യ ഏജൻസികൾക്ക് തങ്ങളുടെ കീഴിലെ ജീവനക്കാർക്ക് നിശ്ചിത പോർട്ടൽ വഴി ഒാൺലൈൻ -അനുമതി പത്രങ്ങൾ നേടാം. ഇതിന് പുറമെ ചികിത്സക്ക് അപ്പോയിൻറ്മെൻറ് എടുത്തവർക്കും ഹോം ഡെലിവറി ആപ്ലിക്കേഷൻ ജീവനക്കാർക്കും കർഫ്യു സമയത്ത് യാത്രക്കുള്ള അനുമതിയും നേടാം. ആരോഗ്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെ പ്രവർത്തിക്കുന്നതിനാൽ കോവിഡ് ബാധ സംബന്ധിച്ച തത്സമയ വിവരങ്ങൾ നേരിട്ടറിയാം.
ആരോഗ്യ മന്ത്രാലയത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ, ജാഗ്രതാനിർദേശങ്ങൾ, മെഡിക്കൽ ബുള്ളറ്റിനുകൾ, രോഗപകർച്ച തടയാനുള്ള വഴികൾ എന്നിവയും അറിയാം. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ആരംഭിച്ചത്. ഒൗദ്യോഗിക പ്രവർത്തനോദ്ഘാടനം എന്ന് മുതലാണെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് അതോറിറ്റി അറിയിച്ചു. രാജ്യത്തുള്ള മുഴുവനാളുകൾക്കും ഇൗ ആപ് ഉപയോഗിക്കാനും അതിൽ രജിസ്റ്റർ ചെയ്ത് അനുമതി പത്രങ്ങൾ നേടാനും ആരോഗ്യസംബന്ധമായ വിവരങ്ങൾ അറിയാനും സാധിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.