കോവിഡ്: ഗുജറാത്ത് സ്വദേശിയുടെ മൃതദേഹം റിയാദിൽ സംസ്കരിച്ചു
text_fieldsറിയാദ്: കോവിഡ് ബാധിച്ച് മരിച്ച ഗുജറാത്ത് സ്വദേശി പട്ടേൽ സുബാഷിെൻറ മൃതദേഹം റിയാദിൽ സംസ്കരിച്ചു. വൽസാഡ് സ്വദേശി പട്ടേൽ സുഭാഷ് ചന്ദ്ര ബാബുവിനെ (57) മേയ് 11നാണ് കോവിഡ് ബാധിച്ച് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ചാണ് റിയാദ് കെ.എം.സി.സി വെൽഫെയർ വിഭാഗം ഈ വിഷയം അന്വേഷിക്കുന്നത്. ആശുപത്രി രേഖകളിൽ ഇദ്ദേഹത്തിെൻറ തിരിച്ചറിയൽ രേഖയിലുള്ള മൊബൈൽ നമ്പർ പ്രവർത്തനരഹിതമായിരുന്നു. കേസ് ഇന്ത്യൻ എംബസിയിൽ റിപ്പോർട്ട് ചെയ്തെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരറിയിപ്പും ലഭിച്ചിരുന്നില്ല.
അദ്ദേഹത്തിെൻറ ഇൻഷുറൻസ് കാർഡ് പ്രകാരം ബൂപ ഇൻഷുറൻസ് കമ്പനിയിലാണ് ഇൻഷൂറെന്ന് മനസ്സിലാക്കി അത് വഴിയും അന്വേഷണം തുടർന്നു. ഇഖാമയിലെ സ്പോൺസറുടെ പേര് ഗൂഗ്ളിൽ സർച്ച് ചെയ്തപ്പോഴാണ് അദ്ദേഹം ജോലിചെയ്യുന്ന ഗൾഫ് എലൈറ്റ് കോൺട്രാക്‌റ്റിങ് കമ്പനി ദമ്മാമിലാണെന്ന് അറിയുന്നത്. ദമ്മാം തൃശൂർ ജില്ല കെ.എം.സി.സി പ്രതിനിധി അഫ്സൽ വടക്കേക്കാടുമായി ബന്ധപ്പെട്ട് കമ്പനി ലൊക്കേഷനിലെത്തി ഓഫിസർമാരുടെ നമ്പർ തരപ്പെടുത്തി അവരുമായി ബന്ധപ്പെട്ടപ്പോഴാണ് അവരും മരണവിവരമറിയുന്നത്. പിന്നീട് കമ്പനി അധികൃതരുടെ ഭാഗത്തുനിന്ന് നല്ല പ്രതികരണമായിരുന്നു. ബന്ധപ്പെട്ടവരാരും സൗദിയിലില്ലാത്തതിനാൽ നടപടികൾ പൂർത്തീകരിക്കാൻ വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിനെ ചുമതലപ്പെടുത്തുകയായിരുന്നു.
ഇന്ത്യൻ എംബസി അവധി ദിവസമായിട്ടുപോലും മിനിറ്റുകൾക്കുള്ളിൽ എൻ.ഒ.സി നൽകിയ അനിൽ രത്തൂരിെൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ ആത്മാർഥമായ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.കമ്പനി മാനേജർ ജിഹാദിനോടൊപ്പം അധികൃതരുമായി ബന്ധപ്പെട്ട് മൃതദേഹം അടക്കം ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കി.
അൽഖർജ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ മുഹമ്മദ് പുന്നക്കാട്, കെ.എം.സി.സി ദാറുസ്സലാം വളൻറിയർമാരായ ഷിഹാബ് പുത്തേഴത്ത്, മഹ്ബൂബ്, ദഖ്വാൻ എന്നിവരും സഹായത്തിനുണ്ടായിരുന്നു. മാതാവ്: പട്ടേൽ ഗജ്റി. ഭാര്യ: ഗീതാബെൻ. മക്കൾ: നിതൽ കുമാർ, പരിമൾ ഭായ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.