Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
saudi covid
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​: സൗദിയിൽ...

കോവിഡ്​: സൗദിയിൽ രണ്ട്​ മരണം

text_fields
bookmark_border

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച് രണ്ട്​ മരണം കൂടി റിപ്പോർട്ട്​ ചെയ്​തു.​ 43 പേർക്ക്​ പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 39 പേർ സുഖം പ്രാപിച്ചു.

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,848ഉം രോഗമുക്തരുടെ എണ്ണം 5,37,761ഉം ആയി. ആകെ മരണസംഖ്യ 8,802 ആയി ഉയർന്നു.

​ചികിത്സയിൽ കഴിയുന്നവരിൽ 52 പേരുടെ നില ഗുരുതരമാണ്​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ നില തൃപ്​തികരമാണ്​.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 8, മക്ക 2, മദീന 2, യാംബു​ 2, മറ്റ്​ 14 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 46,253,992 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidsaudi arabia
News Summary - covid: Two deaths in Saudi
Next Story