Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ 176 പേർക്ക്​...

സൗദിയിൽ 176 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
സൗദിയിൽ 176 പേർക്ക്​ കൂടി കോവിഡ്​
cancel

റിയാദ്​: സൗദി അറേബ്യയിൽ 176 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി അഞ്ചുപേർ മരിച്ചു. 146​ രോഗികൾ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 364929 ഉം രോഗമുക്തരുടെ എണ്ണം 356697 ഉം ആയി.

ആകെ മരണസംഖ്യ 6323 ആയി ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ള 1919 പേരിൽ 319 പേരുടെ നില ഗുരുതരമാണ്​​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 62, മക്ക 34, കിഴക്കൻ പ്രവിശ്യ 32, മദീന 12, ഖസീം 11, അസീർ 7, നജ്​റാൻ 5, അൽബാഹ 4, ഹാഇൽ 3, തബൂക്ക്​ 2, വടക്കൻ അതിർത്തി മേഖല 2, ജീസാൻ 1, അൽജൗഫ്​ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona virus​Covid 19saudi arabia
Next Story