കോവിഡ് വാക്സിൻ: സ്കൂൾ, കോളജ് വിദ്യാർഥികളിൽ 61 ശതമാനവും ആദ്യ ഡോസെടുത്തു
text_fieldsറിയാദ്: സൗദി അറേബ്യയിലെ സ്കൂൾ, കോളജ് വിദ്യാർഥികളിൽ 61 ശതമാനവും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതായി റിപ്പോർട്ട്.
വിദ്യാർഥികൾക്കിടയിൽ പ്രതിരോധ കുത്തിെവപ്പ് നിരക്ക് 61 ശതമാനത്തിൽ എത്തിയപ്പോൾ അധ്യാപകർ, അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാർ, ഉദ്യോഗസ്ഥർ എന്നിവരിൽ വാക്സിനേഷൻ നിരക്ക് 92 ശതമാനമായി ഉയർന്നുവെന്ന് വിദ്യാഭ്യാസ മന്ത്രാലയം വെളിപ്പെടുത്തി. ഇൗ മാസം 29ന് പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും 12ഉം അതിനുമുകളിലും പ്രായമുള്ള എല്ലാ വിദ്യാർഥികൾക്കും ഇൗ മാസം എട്ടിന് മുമ്പ് ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുകാരണം വിദ്യാർഥികൾ വാക്സിൻ സ്വീകരിക്കാൻ തുടങ്ങിയതായും വാക്സിൻ നൽകൽ പുരോഗമിക്കുകയാണെന്നും മന്ത്രാലയ പ്രതിനിധി പറഞ്ഞു.
ഇതുവരെ 61 ശതമാനം വിദ്യാർഥികൾ വാക്സിൻ സ്വീകരിച്ചെന്നും ബാക്കിയുള്ള വിദ്യാർഥികൾക്ക് ഇൗ മാസം എട്ടിന് മുമ്പ് ആദ്യ ഡോസ് വാക്സിൻ നൽകാനാകുമെന്നും വാർത്തകുറിപ്പിൽ പറയുന്നു.
വിദ്യാർഥികൾക്ക് മുൻകൂട്ടി ആദ്യ ഡോസ് വാക്സിനുള്ള ബുക്കിങ്ങിന് ആരോഗ്യ മന്ത്രാലയത്തിെൻറ 'സിഹ്വത്തി' ആപ് വഴി സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വിശദവിവരങ്ങൾക്ക് സിഹ്വത്തി, താവക്കൽന തുടങ്ങിയ ആപ്പുകൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയങ്ങൾ നിർദേശിച്ചു. 12നും 18നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളാണ് വാക്സിൻ സ്വീകരിച്ചവരിൽ അധികവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.