കോവിഡ് വാക്സിൻ: സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ ബൂസ്റ്റർ ഡോസ് നിർബന്ധം
text_fieldsജിദ്ദ: സൗദി അറേബ്യയിലെ വിപണികൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നു. 2022 ഫെബ്രുവരി ഒന്ന് മുതൽ ഈ നിയമം പ്രാബല്യത്തിലാകും. വാണിജ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
18 വയസ്സും അതിൽ കൂടുതലും പ്രായമുള്ള, വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് എട്ടു മാസമോ അതിൽ കൂടുതലോ ആയ എല്ലാവരും മൂന്നാം ഡോസ് എടുക്കൽ നിർബന്ധമാണ്.
വാക്സിൻ എടുക്കുന്നതിൽ നിന്ന് ഇളവ് നൽകിയ വിഭാഗങ്ങൾക്ക് ഇതു ബാധകമല്ല.
ഈ നിയമം ലംഘിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ എല്ലാ വാണിജ്യ സ്ഥാപനങ്ങളോടും വിപണി മാനേജ്മെൻറുകളോടും ഷോപ്പിങ് മാൾ നടത്തിപ്പുകാരോടും മന്ത്രാലയം ആവശ്യപ്പെട്ടു.
ഫെബ്രുവരി ഒന്ന് മുതൽ തവക്കൽനാ ആപ്ലിക്കേഷനിൽ കോവിഡ് വാക്സിെൻറ പൂർണ സ്റ്റാറ്റസ് പ്രത്യക്ഷപ്പെടാൻ ബൂസ്റ്റർ ഡോസ് കൂടി എടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്.
സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, കായിക, വിനോദസഞ്ചാര പ്രവർത്തന മേഖലകളിൽ പ്രവേശിക്കാനും സാംസ്കാരിക, ശാസ്ത്രീയ, സാമൂഹിക, വിനോദ പരിപാടികളിൽ പങ്കെടുക്കാനും സർക്കാർ, സ്വകാര്യ സൗകര്യങ്ങളിൽ പ്രവേശിക്കാനും വിമാനങ്ങളിലും മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലുമുള്ള യാത്രക്കും ബൂസ്റ്റർ ഡോസ് നിർബന്ധമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.