Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​ വാക്സിൻ;...

കോവിഡ്​ വാക്സിൻ; രക്തം കട്ടപിടിച്ച കേസുകളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല - സൗദി ഫുഡ്​ ആൻറ്​ ഡ്രഗ്​ അതോറിറ്റി

text_fields
bookmark_border
കോവിഡ്​ വാക്സിൻ; രക്തം കട്ടപിടിച്ച കേസുകളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല - സൗദി ഫുഡ്​ ആൻറ്​ ഡ്രഗ്​ അതോറിറ്റി
cancel

ജിദ്ദ: സൗദിയിൽ വിതരണം ചെയ്യുന്ന കോവിഡ്​ വാക്സിനുകൾ ഉപയോഗിച്ചതിനാൽ ഗുണഭോക്താക്കൾക്കിടയിൽ രക്തം കട്ടപിടിച്ചതായ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) വ്യക്തമാക്കി. വിതരണം ചെയ്ത വാക്​സിൻ ഡോസുകളുടെ എണ്ണം ഇതുവരെ 23 ലക്ഷത്തിലധിമായതായും അതോറിറ്റി പറഞ്ഞു.

വാക്​സിനുകളുടെ സുരക്ഷ തുടർച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്​. പ്രാദേശികമായും അന്തർദേശീയമായും ആരോഗ്യ അധികൃതരുമായി ഏകോപിച്ച്​ പാർശ്വഫലങ്ങൾ, ശാസ്​ത്രീയ തെളിവുകൾ, ലഭ്യമായ വിവരങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിലുൾപ്പെടും. കൂടാതെ വാക്​സിൻ നിർമാണ കമ്പനികൾ, ആരോഗ്യ മന്ത്രാലയം, അന്താരാഷ്​ട്ര നിരീക്ഷണ വിഭാഗങ്ങൾ എന്നിവയുമായി ഇൻറർനാഷണൽ ക്വാളിഷൻ ഓഫ്​ മെഡിസിൻസ്​ റെഗുലേറ്ററി അതോറിറ്റികളിലെ (ഐ.സി.എം.ആർ.എ) അംഗത്വത്തിലൂടെയും വാക്​സിൻ സുരക്ഷ പിന്തുടരുന്നുണ്ട്​. ലോകാരോഗ്യ സംഘടനയുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നതാണ്​ അതോറിറ്റി​. വാക്​സിനുകളെക്കുറിച്ചും അവയുടെ പാർശ്വഫലങ്ങളെക്കുറിച്ചും ​ലഭ്യമായ വിവരങ്ങൾ കൈമാറുന്നതിന് ഇടക്കിടെ യോഗം ചേരുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.

വാക്​സിനുകളെക്കുറിച്ചും അവയുടെ സുരക്ഷയെക്കുറിച്ചും എ​ന്തെങ്കിലും പുതിയ വിവരങ്ങൾ ലഭ്യമാണെങ്കിൽ അത്​ ഔദ്യോഗിക ചാനലുകളിലൂടെ പ്രഖ്യാപിക്കും. അംഗീകൃത ഉറവിടങ്ങളിൽ നിന്നുള്ള​ വാർത്തകൾ മാ​ത്രമേ സ്വീകരിക്കാവൂയെന്ന്​​ അതോറിറ്റി വ്യക്തമാക്കി. കോവിഡ്​ വാക്സിനുകളുടെ പാർശ്വഫലങ്ങളെക്കുറിച്ച് ദേശീയ വിജിലൻസ് സെൻറിനെ അറിയിക്കണമെന്ന് അതോറിറ്റിയുടെ എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളോടും ആരോഗ്യ പ്രാക്ടീഷണർമാരോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും സൗദി ഫുഡ്​ ആൻറ്​ ഡ്രഗ്​ അതോറിറ്റി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid VaccineSaudi ArabiaSFDA
Next Story