കോവിഡ് വാക്സിൻ: വിദ്യാഭ്യാസമന്ത്രാലയം കാമ്പയിൻ ഊർജിതമാക്കി
text_fieldsയാംബു: വാകിസിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയും അനായാസം വാക്സിൻ എടുക്കാനുള്ള സംവിധാനം ഒരുക്കുന്നതിനുമായി വിദ്യാഭ്യാസ മന്ത്രാലയം കാമ്പയിൻ ഊർജിതമാക്കി.
ആരോഗ്യവിഭാഗവുമായി സഹകരിച്ച് തങ്ങൾക്ക് കീഴിലുള്ള ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും വാക്സിനേഷൻ നൽകാനുള്ള നടപടിയാണ് ഒരുക്കുന്നത്. കോവിഡ് വൈറസ് പ്രത്യാഘാതങ്ങൾ കുറക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് വിവിധ മേഖലകളിൽ വാക്സിനേഷൻ കാമ്പയിൻ ഇപ്പോൾ സജീവമായി നടക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും ആരോഗ്യ സംരക്ഷണം ലക്ഷ്യംവെച്ചും മഹാമാരിയെ പ്രതിരോധിക്കേണ്ടതിന് ആരോഗ്യ മന്ത്രാലയവുമായി സഹകരണം ഉറപ്പുവരുത്താനുമാണ് കാമ്പയിൻ ഒരുക്കിയതെന്ന് യാംബു വിദ്യാഭ്യാസ മന്ത്രാലയത്തിലെ ആരോഗ്യകാര്യ അസിസ്റ്റൻറ് അബീർ അൽ ശരീഫ് പറഞ്ഞു.
കുത്തിവെെപ്പടുക്കാൻ തിരക്കേറുന്നു
ചില തൊഴിൽ മേഖലകളിൽ കോവിഡ് കുത്തിവെപ്പ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ബുക്കിങ്ങിന് തിരക്കേറി. രാജ്യത്തിെൻറ വിവിധ മേഖലകളിലായി 600ലധികം വാക്സിനേഷൻ കേന്ദ്രങ്ങൾ ഉണ്ടെങ്കിലും കുത്തിവെപ്പിനുള്ള ബുക്കിങ് ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണിപ്പോൾ. സിഹത്തീ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്ത് വാകിസ്നേഷന് കാത്തിരിക്കുകയാണ് പലരും. ദിവസങ്ങൾ മാറിമാറി ശ്രമിച്ചിട്ടാണ് പലർക്കും ബുക്കിങ് ലഭിക്കുന്നത്. അതുതന്നെ പലപ്പോഴും ദൂരെയുള്ള കേന്ദ്രത്തിലും.
കോവിഡ് വ്യാപനം ചെറുക്കാൻ നടപ്പാക്കിയ നിയന്ത്രണങ്ങൾക്ക് അധികൃതർ അയവ് വരുത്തി വാക്സിനേഷന് പരമാവധി ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ഇപ്പോൾ. സ്വദേശികൾക്കും വിദേശികൾക്കുമായി 1,5557,743 ഡോസ് വാക്സിൻ നൽകിയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പ്രവാസികൾക്കിടയിലും താൽപര്യം
േമയ് പകുതിയോടെ അന്താരാഷ്ട്ര വിമാന സർവിസുകൾ സാധാരണ നിലയിലാകുമെന്ന പ്രതീക്ഷ പ്രവാസികൾക്കിടയിൽ വാക്സിനെടുക്കാൻ കൂടുതൽ താൽപര്യമുണ്ടാക്കാനുള്ള കാരണമാണ്. സൗദിയിൽ ട്രെയിൻ യാത്രക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ വിമാനയാത്രക്കും വാകിസിനേഷൻ നിർബന്ധമാക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
ആദ്യ ഡോസ് വാക്സിനെടുത്ത് രണ്ടുമാസം കഴിേഞ്ഞ രണ്ടാമത്തെ ഡോസ് ലഭിക്കുകയുള്ളൂവെന്നതും ആദ്യ ഡോസ് എടുക്കാനുള്ള തിരക്കിന് കാരണമാണ്.അവധിക്കാലത്ത് നാട്ടിൽ പോകുന്നതിനു മുമ്പ് രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി ഹെൽത്ത് സർട്ടിഫിക്കറ്റ് നേടാനാണ് ഇപ്പോൾ പ്രവാസികളേറെയും ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.