Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​ വാക്​സിൻ:...

കോവിഡ്​ വാക്​സിൻ: സ്വീകരിക്കാനും സൂക്ഷിക്കാനും റിയാദ്​ വിമാനത്താവളമൊരുങ്ങി

text_fields
bookmark_border
കോവിഡ്​ വാക്​സിൻ: സ്വീകരിക്കാനും സൂക്ഷിക്കാനും റിയാദ്​ വിമാനത്താവളമൊരുങ്ങി
cancel
camera_alt

കോവിഡ്​ വാക്​സിനുകൾ സ്വീകരിക്കാനും സൂക്ഷിക്കാനും റിയാദ്​ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഗതാഗത മന്ത്രി എൻജി. സ്വാലിഹ്​ അൽജാസിർ ഉദ്​ഘാടനം

ചെയ്യുന്നു

റിയാദ്​: കോവിഡ്​ വാക്​സിനുകൾ ഉപയോഗത്തിന്​ സജ്ജമായാൽ അത്​ സൗദി അറേബ്യയിലെത്തു​േമ്പാൾ സ്വീകരിക്കാനും സൂക്ഷിക്കാനും റിയാദ്​ വിമാനത്താവളത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. കിങ്​ ഖാലിദ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ മോഡൽ കാർഗോ വില്ലേജിലെ സാൽ കാർഗോ ടെർമിനലിൽ മെഡിക്കൽ വസ്​തുക്കൾ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളാണ്​ ഒരുക്കിയത്​. ഇതി​െൻറ ഉദ്​ഘാടനം ഗതാഗത മന്ത്രി എൻജി. സ്വാലിഹ്​ അൽജാസിർ നിർവഹിച്ചു. കോവിഡ്​ വാക്​സിനുകൾ കൈമാറാൻ കഴിയുന്ന സൗകര്യങ്ങ​ളാണ്​ കാർഗോ ടെർമിനലിൽ ഒരുക്കിയിരിക്കുന്നത്​.

കാർഗോ ടെർമിനലിലെ ഫ്രീസിങ്​ സോണിൽ ദിവസവും 150 ട്രക്കുകളെ സ്വീകരിക്കാൻ സൗകര്യമുണ്ട്​. ഫ്രീസിങ്​ സോണി​െൻറ വിസ്​തീർണം ​മുമ്പത്തെ​ക്കാൾ മൂന്നിരട്ടിയാക്കിയിട്ടുണ്ട്​. കയറ്റുമതിക്കും ഇറക്കുമതി ചെയ്യുന്ന മെഡിക്കൽ വസ്​തുക്കൾ സൂക്ഷിക്കാനുമായി ഫ്രീസിങ്​ സംവിധാനമുള്ള 13​ വെയർഹൗസുകളുണ്ട്​.ഒരോന്നിലും മെഡിക്കൽ വസ്​തുക്കൾക്ക്​ അനുയോജ്യമായ താപനില നിലനിർത്താൻ ശേഷിയുള്ളതാണ്​. ഉദ്​ഘാടന ശേഷം മന്ത്രി ഇ-ബിസിനസ്​​ കയറ്റുമതിക്കായുള്ള സൗകര്യങ്ങൾ പരിശോധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinecovid
Next Story