കോവിഡ് വാക്സിൻ: കുത്തിവെപ്പെടുത്തവർ താരതമ്യേന സുരക്ഷിതരെന്ന് പഠനം
text_fieldsദമ്മാം: കോവിഡ് പ്രതിരോധ വാക്സിനുകളുടെ കുത്തിവെപ്പെടുത്തവർ താരതമ്യേന സുരക്ഷിതരാണെന്ന് സർവേ ഫലങ്ങൾ. ആഗോള ഫാർമ ഭീമനായ അസ്ട്രാസെനകയും അമേരിക്കയിൽ വികസിപ്പിച്ച ഫൈസർ വാക്സിനും കുത്തിവെപ്പെടുത്തവരിൽ നടത്തിയ റിപ്പോർട്ടാണ് പഠനത്തിനാധാരം. അസ്ട്രാസെനക ഉപയോഗിച്ചവരിൽ 85 ശതമാനത്തോളവും ഫൈസർ കുത്തിവെച്ചരിൽ 94 ശതമാനത്തോളം ആരോഗ്യ സംബന്ധമായ കേസുകളിൽ കുറവുണ്ടായതായാണ് വിലയിരുത്തൽ. കുത്തിവെപ്പെടുത്തവരിലും എടുക്കാത്തവരിലും നടത്തിയ സവിശേഷ ഗവേഷണ-പഠനങ്ങൾക്ക് ശേഷമാണ് അധികൃതർ റിപ്പോർട്ട് പുറത്തുവിട്ടത്.
ബ്രിട്ടൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാക്സിനെടുത്തവരിൽ ഗണ്യമായ തോതിൽ പ്രതിരോധ ശേഷി വർധിച്ചതായും മെഡിക്കൽ കേസുകൾ കുറഞ്ഞതായുമാണ് കണ്ടെത്തൽ. കഴിഞ്ഞ ഡിസംബർ എട്ടിനും ഫെബ്രുവരി 15നുമുള്ളിൽ കുത്തിവെപ്പെടുത്ത 10 ദശലക്ഷം പേരിലേറെ പല പ്രായക്കാരായ ആളുകളിൽ നടത്തിയ മെഡിക്കൽ സർവേ ആധാരമാക്കിയുള്ള പഠന റിപ്പോർട്ട് അന്താരാഷ്ട്ര തലത്തിൽ ഇതിനകം ചർച്ചയായിട്ടുണ്ട്.
പ്രമുഖ ആഗോള മരുന്ന് നിർമാണ കമ്പനിയായ ഫൈസർ വികസിപ്പിച്ച 'ഫൈസർ ബയോ എന്ടെക് വാക്സിൻ'എന്ന പ്രതിരോധ വാക്സിനാണ് ആദ്യമായി സൗദിയിൽ വിതരണം ചെയ്ത് തുടങ്ങിയത്.
പിന്നീട്, അസ്ട്രാസെനിക, മോഡർന എന്നീ വാക്സിനുകൾക്കുകൂടി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുമതി നൽകിയിരുന്നു.
മതിയായ അളവിൽ വാക്സിൻ ലഭ്യമാക്കാൻ മരുന്നു നിർമാണ കമ്പനിയായ ഫൈസറിന് സാധിക്കാത്തതിനാൽ ആഗോള തലത്തിൽ വാക്സിൻ വിതരണം ആഴ്ചകൾക്ക് മുമ്പ് മന്ദഗതിയിലായിരുന്നു.
കൂടുതൽ കമ്പനികളുടെ ഗുണമേന്മയുള്ള വാക്സിനുകൾ അന്താരാഷ്ട്ര വിപണിയിൽ എത്തിയതോടെ വിതരണം ത്വരിതഗതിയിലായി. മൂന്നു ഘട്ടങ്ങളിലായാണ് വാക്സിൻ കാമ്പയിൻ നടത്തുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
65 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യപരമായ അപകട സാധ്യതയുള്ളവർക്കും ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിൽ 50 വയസ്സിന് മുകളിലുള്ളവർക്കും വാക്സിൻ നൽകും. മറ്റുള്ളവർക്ക് മൂന്നാംഘട്ടത്തിലും കുത്തിവെപ്പ് എടുക്കാം.
സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായാണ് വാക്സിൻ വിതരണം ചെയ്യുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസം പൂർത്തിയാക്കിയ ശേഷം രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കണം. ആരോഗ്യമന്ത്രാലയത്തിെൻറ സിഹ്വത്തീ ആപ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.