ഉച്ചകോടിയിൽ മുഖ്യവിഷയമായത് കോവിഡ്
text_fieldsറിയാദ്: ജി20 ഉച്ചകോടിയിൽ ആദ്യദിവസം മുഖ്യമായും ചർച്ചചെയ്തത് കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ. വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളും ലോകാരോഗ്യ സംഘടന നേതാക്കളും ലോകജനതക്കും ആഗോള സമ്പദ് വ്യവസ്ഥക്കും കോവിഡ് ഉണ്ടാക്കിയ പ്രത്യാഘാതങ്ങളും പ്രതിസന്ധികളും വിവരിക്കുകയും അടിയന്തര പരിഹാര മാർഗങ്ങൾ നിർദേശിക്കുകയും ചെയ്തു.
വ്ലാദിമിർ പുടിൻ
ദേശീയ സമ്പദ്വ്യവസ്ഥയുടെ വളർച്ചയെ കോവിഡ് തകർക്കുകയാണെന്നും ലക്ഷക്കണക്കിനാളുകൾക്ക് ജീവഹാനി സംഭവിക്കുകയും ദശലക്ഷക്കണക്കിന് പേർക്ക് ജോലിയും വരുമാനവും നഷ്ടപ്പെടുകയുമാണെന്നും റഷ്യൻ പ്രസിഡൻറ് പറഞ്ഞു. ഇത് തടയുകയാണ് ജി20 രാജ്യങ്ങളുടെ പങ്ക്. റഷ്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ച വാക്സിനുകൾ ആവശ്യമുള്ളവർക്ക് നൽകാൻ തയാറാണെന്നും പുടിൻ പറഞ്ഞു.
ഡോണൾഡ് ട്രംപ്
നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും ഭാവിയിൽ ഒരുപാട് കാലം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. സാമ്പത്തിക രംഗത്തും കോവിഡ് വൈറസിനെ നേരിടുന്നതിൽ വളരെ അത്ഭുതകരമായ പ്രവർത്തനം നടത്താൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഷി ജിൻപിങ്
കോവിഡ് വാക്സിൻ നിർമിക്കുന്നതിനുള്ള ആഗോള സഹകരണം ശക്തിപ്പെടുത്താൻ തങ്ങളുടെ രാജ്യം തയാറാണെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് പറഞ്ഞു. .
ഗ്യൂസെപെ കോൻഡി
ആരോഗ്യ, സാമൂഹിക, സാമ്പത്തിക രംഗത്ത് നൂറ്റാണ്ടുകൾക്കിടയിലില്ലാത്ത പ്രത്യാഘാതങ്ങളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി അന്താരാഷ്ട്ര സമൂഹം നേരിടുന്നതെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ഗ്യൂസെപെ കോൻഡി പറഞ്ഞു. ൈകപേറിയ ഇൗ യാഥാർഥ്യം ഉണ്ടായിട്ടുണ്ടെന്നും പകർച്ചവ്യാധിയെ നേരിടാനും അന്താരാഷ്ട്ര സമൂഹത്തെ ശക്തിപ്പെടുത്താനും കഴിഞ്ഞുവെന്നത് സന്തോഷകരമായ വർത്തയാണ്.
ആൽബർേട്ടാ ഫെർണാണ്ടസ്
കോവിഡ് ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങളുടെ ബലഹീനതകളെ തുറന്നുകാട്ടിയെന്ന് അർജൻറീന പ്രസിഡൻറ് ആൽബർേട്ടാ ഫെർണാണ്ടസ് പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാൻ സമഗ്രമായ പദ്ധതികൾ ആവിഷ്കരിച്ച് തെൻറ രാജ്യം നടപ്പാക്കി.
ഇമ്മാനുവൽ മാക്രോൺ
ലോകമെമ്പാടും, പ്രത്യേകിച്ച് ജി20 രാജ്യങ്ങളിലും കോവിഡ് വലിയ വെല്ലുവിളിയായി തുടരുകയാണെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ജി20 നിരവധി പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനിടെ ഉചിതമായ പരിഹാരങ്ങൾ രൂപപ്പെടുത്താൻ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അംഗല മെർകൽ
അന്താരാഷ്ട്ര വെല്ലുവിളിയെ പോലെ ആഗോള ശ്രമങ്ങളിലൂടെ മാത്രമേ കോവിഡിനെ മറികടക്കാനാകൂവെന്നും ജി20 ആ ഉത്തരവാദിത്തം നിർവഹിക്കുന്നുവെന്നും ജർമൻ ചാൻസലർ പറഞ്ഞു.
മൂൺ ജയ്
കോവിഡിനെ പ്രതിരോധിക്കുന്നതിലെ അന്താരാഷ്ട്ര അനുഭവങ്ങൾ കൈമാറാനുള്ള വേദിയായത് ഉച്ചകോടിയുടെ പ്രധാന നേട്ടമാണെന്ന് കൊറിയൻ പ്രസിഡൻറ് മൂൺ ജയ്.
സിറിൽ റമാഫോസ
കോവിഡ് ലോകത്തിലെ പല രാജ്യങ്ങളിലും മനുഷ്യ ആരോഗ്യം, സമൂഹങ്ങൾ, സമ്പദ് വ്യവസ്ഥ എന്നിവയിൽ അഭൂതപൂർവമായ സ്വാധീനം ചെലുത്തുന്നതായി ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് സിറിൽ റമാഫോസ പറഞ്ഞു.
ഡോ. എൻഗോസി ഇവാല
ഉച്ചകോടി ജി20 രാജ്യങ്ങളിലെ നേതാക്കൾക്ക് കോവിഡിനെ നേരിടുന്ന കാര്യത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ അവസരമൊരുക്കിയെന്ന് ഗ്ലോബൽ അലയൻസ് ഇമ്യുണൈസേഷൻ ആൻഡ് വാക്സിൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. എൻഗോസി ഇവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.