പ്രതിരോധത്തിൽ അലംഭാവമുണ്ടായാൽ കോവിഡ് തിരിച്ചുവരും –ആരോഗ്യമന്ത്രി
text_fieldsജിദ്ദ: പ്രതിരോധത്തിൽ അലംഭാവമുണ്ടായാൽ വരും ആഴ്ചകളിൽ കോവിഡ് ശക്തമായി തിരിച്ചുവരുമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ മുന്നറിയിപ്പ് നൽകി. രോഗത്തെ പ്രതിരോധിക്കാൻ ആവശ്യമായ ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ അലംഭാവം കാണിച്ചാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന് അദ്ദേഹം വിശദമാക്കി.
'അൽഅഖ്ബാരിയ' ചാനലിൽ കോവിഡ് സ്ഥിതിഗതികൾ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ആരോഗ്യ മുൻകരുതൽ പാലിക്കുന്നതിൽ നാം കാണിച്ച പ്രതിബദ്ധതയുടെ ഫലമാണ് ഇപ്പോൾ കൊയ്യുന്നത്. വാക്സിൻ പൂർണമായും സുരക്ഷിതവും ഫലപ്രദവുമാകുേമ്പാൾ അതു രാജ്യത്ത് ലഭ്യമാക്കാൻ ഭരണകൂടത്തിന് അതിയായ ആഗ്രഹമുണ്ട്. ആർക്കെങ്കിലും കോവിഡ് ലക്ഷണമുണ്ടായാൽ ഉടൻ തൊട്ടടുത്ത തത്മൻ ക്ലിനിക്കുകളിൽ ചികിത്സ തേടണം.
നാമൊരു ബോട്ടിലാണ് സഞ്ചരിക്കുന്നത്. ചിലരുടെ വീഴ്ച എല്ലാവരെയും ബാധിക്കും. ലോകത്തിലെ നിരവധി രാജ്യങ്ങൾ കോവിഡിെൻറ രണ്ടാമത്തേതും ശക്തവുമായ തരംഗത്തിന് സാക്ഷ്യംവഹിക്കുന്നുണ്ട്. കാരണം, സാമൂഹിക അകലം പാലിക്കുന്നതിലും മാസ്ക് ധരിക്കുന്നതിലുമുള്ള അലംഭാവമാണ്. കോവിഡ് കേസുകളുടെ എണ്ണത്തിലും പൊതുവെ തീവ്രപരിചരണ കേസുകളിലം ഗണ്യമായ കുറവാണ് രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് ഗവൺമെൻറ് മുന്തിയ പരിഗണനയാണ് നൽകിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.