പുതിയ രോഗികളുടെ എണ്ണത്തിൽ വൻ വർധന
text_fieldsജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തി.ചൊവ്വാഴ്ച 1,479 പുതിയ കോവിഡ് രോഗികളും 920 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,76,882ഉം ആകെ രോഗമുക്തരുടെ എണ്ണം 4,58,048ഉം ആയി. 12 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,703 ആയി.
വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,131 ആയി. ഇവരിൽ 1,487 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തിനിരക്ക് 96.05 ശതമാനവും മരണനിരക്ക് 1.61 ശതമാനവുമാണ്. പുതിയ റിപ്പോർട്ട് അനുസരിച്ച് ജിദ്ദ ഉൾപ്പെടുന്ന മക്ക പ്രവിശ്യയിൽ പുതിയരോഗികളുടെ എണ്ണത്തിൽ വൻവർധനയാണ്. റിയാദിനെക്കാൾ കിഴക്കൻ പ്രവിശ്യയിൽ പുതിയ രോഗികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 431, കിഴക്കൻ പ്രവിശ്യ 280, റിയാദ് 256, അസീർ 149, ജീസാൻ 99, അൽഖസീം 71, മദീന 65, നജ്റാൻ 36, തബൂക്ക് 26, അൽബാഹ 26, ഹാഇൽ 24, വടക്കൻ അതിർത്തി മേഖല 11, അൽജൗഫ് 5.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.