കോവിഡ് വാക്സിൻ വികസനം: ആഗോള മരുന്ന് കമ്പനികളുമായി സൗദിക്ക് സംയുക്ത സംരംഭം
text_fieldsറിയാദ്: ഫലപ്രദമായ കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിന് ആഗോള മരുന്ന് കമ്പനികളോടൊപ്പം ചേർന്ന് സൗദി അറേബ്യ പ്രവർത്തിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. കഴിഞ്ഞ ദിവസം പാരിസ് പീസ് ഫോറത്തിൽ സംസാരിക്കവേയാണ് അദ്ദേഹം കോവിഡിനെതിരായ പോരാട്ടത്തിൽ സൗദി അറേബ്യയുടെ പദ്ധതികളെ കുറിച്ച് വിശദീകരിച്ചത്. പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ സൗദി സർക്കാർ നടത്തിയ വലിയ ശ്രമങ്ങളെ മന്ത്രി എടുത്തുപറഞ്ഞു.
കോവിഡ്-19നെ കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യ മന്ത്രാലയം വലിയ പ്രവർത്തനമാണ് കാഴ്ചവെച്ചത്. വിവിധ വിഷയങ്ങളിൽ ആഗോള പങ്കാളികളുമായി യോജിച്ച് സൗദി അറേബ്യ വലിയ മുന്നേറ്റങ്ങളാണ് നടത്തുന്നതെന്നും അതിെൻറ ഉദാഹരണമാണ് ഈ വർഷം ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യർക്ക് കോവിഡ് എന്ന മഹാമാരിയിൽ നിന്ന് സുരക്ഷ നൽകാൻ വാക്സിൻ കണ്ടെത്തുന്നതിലൂടെ കഴിയുമെന്നും അതിനായി ആഗോള മരുന്ന് കമ്പനികളുമായി സഹകരിച്ച് സൗദി മുന്നോട്ടുപോകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഇത്തരം പകർച്ചവ്യാധികൾക്കെതിരെ പോരാടുന്നതിനും പിന്തുണ ആവശ്യമുള്ള രാജ്യങ്ങളെ സഹായിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്കും ലോകാരോഗ്യ സംഘടനക്കും സൗദി അറേബ്യ 500 ദശലക്ഷം ഡോളർ സംഭാവന നൽകിയെന്നും ആദിൽ അൽജുബൈർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.