വാഹനാപകടത്തിൽ വെന്തു മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി
text_fieldsജിദ്ദ: മറിഞ്ഞ വാഹനത്തിന് തീപിടിച്ചതിനെ തുടർന്ന് പൊളളലേറ്റ് ദാരുണമായി മരിച്ച മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി കുഞ്ഞുമുഹമ്മദിെൻറ (53) മൃതദേഹം മഖ്വയിൽ ഖബറടക്കി. മഖ്വ ജനറൽ ആശുപത്രിക്ക് സമീപം അബ്ദുൽ അസീസ് മസ്ജിദിൽ മയ്യിത്ത് നിസ്ക്കാരത്തിന് ശേഷം ദിൽവ റോഡിലെ ഖബർസ്ഥാനിൽ മറവ് ചെയ്തു.
ബന്ധുക്കളും സുഹൃത്തുക്കളും മേഖലയിലെ മലയാളി സന്നദ്ധ സംഘടനാ പ്രവർത്തകരും ഖബറടക്ക ചടങ്ങിൽ സംബന്ധിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മഖ്്വക്ക് സമീപം ബത്താത്തിൽ കുഞ്ഞുമുഹമ്മദ് ഓടിച്ച വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ചാണ് മരണം. അൻവർ ആലിൻ ചുവട്, വി.കെ ബഷീർ ചേളാരി, ഇസ്ഹാഖ്, അബുബക്കർ തോട്ടത്തിൽ, ഉനൈസ് കൊടുവള്ളി, ഖാലിദ് പട്ടാമ്പീ നടപടിക്രമങ്ങൾക്കും മറ്റ് സഹായങ്ങൾക്കും രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.