വിമർശനങ്ങളെ ഗുണകാംക്ഷയോടെ സമീപിക്കണം –സമീർ മുണ്ടേരി
text_fieldsജുബൈൽ: വിമർശനങ്ങളെ ഗുണകാംക്ഷയോടെ സമീപിക്കണമെന്നും പ്രവാചകന്മാരുടെ ജീവിതപാഠങ്ങൾ നൽകുന്ന സന്ദേശങ്ങളിൽ ദർശിക്കാൻ കഴിയുന്നത് ഇത്തരം മാതൃകയാണെന്നും ജുബൈൽ ദഅ്വാ സെൻറർ പ്രബോധകൻ സമീർ മുണ്ടേരി. സൗദി കിഴക്കൻ പ്രവിശ്യ ഇന്ത്യൻ ഇസ്ലാഹി സെൻററുകളുടെ ആഭിമുഖ്യത്തിൽ 'ഇസ്ലാം ഗുണകാംക്ഷയാണ്' പ്രമേയത്തിൽ നടക്കുന്ന കാമ്പയിെൻറ ഭാഗമായി ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ നടന്ന വാരാന്ത്യ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശക്തമായ പ്രതിസന്ധികളിലൂടെ കടന്നുപോയ കാലത്തുപോലും അറിവ് നേടാനുള്ള അവസരങ്ങൾ നമുക്ക് നഷ്ടപ്പെട്ടിട്ടില്ല. ഒരു മനുഷ്യൻ അവെൻറ ആയുസ്സ് പൂർത്തിയാക്കുന്നതിന് മുമ്പ് അവന് ലഭിക്കുന്ന അല്ലാഹുവിെൻറ അനുഗ്രഹത്തിൽ ഏറ്റവും പ്രധാനമായതാണ് സൽകർമങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ. അവ ഉപയോഗപ്പെടുത്താൻ നാം ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അർഷദ് ബിൻ ഹംസ ആമുഖ പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.