Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ ​പഴയ...

സൗദിയിലെ ​പഴയ കൊട്ടാരങ്ങൾ ആഡംബര ഹോട്ടലുകളായി മാറുന്നു

text_fields
bookmark_border
സൗദിയിലെ ​പഴയ കൊട്ടാരങ്ങൾ ആഡംബര ഹോട്ടലുകളായി മാറുന്നു
cancel

ജിദ്ദ: സൗദി അറേബ്യയിലെ ചരിത്രപരവും സാംസ്കാരികവുമായി അറിയപ്പെട്ട കൊട്ടാരങ്ങൾ വികസിപ്പിച്ച്​ ആഡംബര ഹോട്ടലുകളായി മാറ്റുന്നു. ഇതിനായി 'ബോട്ടിക് ഗ്രൂപ്പ്' എന്ന സംരംഭം കിരീടാവകാശിയും പൊതുനിക്ഷേപ നിധി​ ചെയർമാനുമായ അമീർ മുഹമ്മദ്​ ബിൻ സൽമാൻ പ്രഖ്യാപിച്ചു​.

രാജ്യത്തെ ചരിത്രപരവും സാംസ്കാരികവുമായി പ്രസക്തമായ കൊട്ടാരങ്ങളെ പുനരുദ്ധരിക്കാനും വികസിപ്പിക്കാനും ലക്ഷ്വറി ബോട്ടിക് ഹോട്ടലുകളാക്കി മാറ്റാനുമാണ്​ പദ്ധതിയെന്ന്​ കിരീടാവകാശി വ്യക്തമാക്കി. രാജ്യത്തി​ന്‍റെ ആധികാരിക സംസ്കാരത്തോടൊപ്പം ഊർജസ്വലമായ ദേശീയ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനും അസാധാരണവും അതുല്യവുമായ ആതിഥേയ അനുഭവം ഒരുക്കാനുമാണ്​ ഇത്​​. സ്വകാര്യ നിക്ഷേപകരുമായി സഹകരിച്ചാണ്​ ഇത്​ നടപ്പാക്കുക. പദ്ധതിയുടെ ആദ്യ ഘട്ടം മൂന്ന് ചരിത്ര സ്ഥലങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു. ജിദ്ദയിലെ അൽഹംറ പാലസ്​, റിയാദിലെ തുവൈഖ്​ പാലസ്​, റെഡ്​ പാലസ്​​ എന്നിയാണ്​ ഇപ്പോൾ ആഡംബര ഹോട്ടലുകളാക്കി മാറ്റുന്നത്​​. 33 ലക്ഷ്വറി സ്യൂട്ടുകളും 44 ആഡംബര വില്ലകളും ഉൾപ്പെടെ 77 മുറികൾ ഉൾപ്പെടുന്നതായിരിക്കും ജിദ്ദയിലെ അൽഹംറ പാലസ്​. 40 ലക്ഷ്വറി സ്യൂട്ടുകളും 56 ആഡംബര വില്ലകളും ഉൾപ്പെടെ 96 മുറികൾ ഉൾപ്പെടുന്നതായിരിക്കും റിയാദിലെ തുവൈഖ് പാലസ്​. 46 ലക്ഷ്വറി സ്യൂട്ടുകളും 25 ആഡംബര അതിഥി മുറികളും ഉൾപ്പെടെ 71 മുറികൾ അടങ്ങുന്നതായിരിക്കും റിയാദിലെ റെഡ്​ പാലസ്​.

രാജ്യത്തിലെ അത്യാഡംബര ആതിഥേയ മേഖലയെ സമ്പുഷ്ടമാക്കുകയും പ്രാദേശിക സമ്പദ്‌ വ്യവസ്ഥയുടെ വികസനത്തിന് സംഭാവന നൽകുകയും ചെയ്യുന്ന ഒരു പ്രത്യേക ആതിഥ്യ അനുഭവം നൽകുന്നതിന് രാജ്യത്തി​ന്‍റെ സാംസ്കാരികവും പൈതൃകപരവുമായ മൂല്യങ്ങളുടെ ആധികാരികതയും ആധുനിക ജീവിതശൈലിയും 'ബൊട്ടിക്​ ഗ്രൂപ്പ്' സമന്വയിപ്പിക്കും. മികച്ച അന്താരാഷ്ട്ര റസ്റ്റോറൻറുകൾക്കായി കമ്പനി നിരവധി ഓപ്ഷനുകൾ നൽകും.


ഏറ്റവും പുതിയ വിനോദ കേന്ദ്രങ്ങളിൽ വിശ്രമത്തിനുള്ള അന്തരീക്ഷം പ്രദാനം ചെയ്യും. കൂടാതെ ഒരോ അതിഥിക്കും പ്രത്യേക സേവനങ്ങളും നൽകുമെന്നും കിരീടാവകാശി പറഞ്ഞു. കിരീടാവകാശിയുടെ '​ബൊട്ടിക്​ ഗ്രൂപ്പി'ന്‍റെ പ്രഖ്യാപനം രാജ്യത്തിലെ വാഗ്ദാനമായ മേഖലകൾ വികസിപ്പിക്കുന്നതിൽ പൊതുനിക്ഷേപ നിധിയുടെ പങ്കിന്‍റെ സ്ഥിരീകരണമാണെന്ന്​ നിധി ഗവർണർ യാസിർ അൽറുമയാൻ പറഞ്ഞു. സൗദി സമ്പദ്‌ വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള നീക്കത്തി​െൻറ ഭാഗമാണിത്​. സൗദി വിപണിയിലെ ടൂറിസം സാധ്യതകൾ വൈവിധ്യവത്കരിക്കുന്നതിനും സഹായിക്കും. വിഷൻ 2030 ന്‍റെ ലക്ഷ്യങ്ങൾക്ക്​ അനുസൃതമായി പ്രമുഖ വിനോദസഞ്ചാര സാംസ്​കാരിക കേ​ന്ദ്രമെന്ന നിലയിൽ പ്രാദേശികമായും അന്തർദേശീയമായും രാജ്യത്തി​ന്‍റെ സ്ഥാനം വർധിപ്പിക്കുമെന്നും സൗദി നിക്ഷേപ നിധി​ ഗവർണർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi tourismsaudiarabia
News Summary - Crown Prince announces 'Boutique Group' plan to turn old palaces into hotels
Next Story