Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക്രൗ​ൺ ​പ്രി​ൻ​സ്​...

ക്രൗ​ൺ ​പ്രി​ൻ​സ്​ ഒ​ട്ട​കോ​ത്സ​വം ആ​ഗ​സ്​​റ്റ്​ 10 മു​ത​ൽ

text_fields
bookmark_border
camel
cancel

ത്വാ​ഇ​ഫ്​: ആ​റാ​മ​ത്​ ക്രൗ​ൺ പ്രി​ൻ​സ്​ ഒ​ട്ട​കോ​ത്സ​വം ആ​ഗ​സ്​​റ്റ്​ 10ന്​​ ​ആ​രം​ഭി​ക്കും. ത്വാ​ഇ​ഫി​ലെ ഒ​ട്ട​ക​യോ​ട്ട​ മൈ​താ​ന​ത്ത്​ ന​ട​ക്കാ​നി​രി​ക്കു​ന്ന ആ​റാം പ​തി​പ്പി​​ന്റെ ഷെ​ഡ്യൂ​ളി​​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ സൗ​ദി കാ​മ​ൽ ഫെ​ഡ​റേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ഇ​ത്ത​വ​ണ ആ​കെ 610 റൗ​ണ്ട്​ ഒ​ട്ട​ക​യോ​ട്ട​ങ്ങ​ളു​ണ്ടാ​കും. 5.6 കോ​ടി റി​യാ​ലി​​ന്റെ സ​മ്മാ​ന​ങ്ങ​ളാ​ണ്​ വി​ജ​യി​ക​ൾ​ക്ക്​ ല​ഭി​ക്കു​ക​യെ​ന്നും കാ​മ​ൽ ഫെ​ഡ​റേ​ഷ​ൻ പ​റ​ഞ്ഞു.

ആ​ഗ​സ്​​റ്റ്​ 10 മു​ത​ൽ 21 വ​രെ​യാ​ണ്​ പ്രാ​രം​ഭ ഘ​ട്ടം. ഈ 12 ​ദി​വ​സ​ങ്ങ​ളി​ൽ ഒ​ട്ട​ക​ങ്ങ​ളു​ടെ 360 മ​ത്സ​ര​ങ്ങ​ൾ​ക്ക്​ (രാ​വി​ലെ 200 റൗ​ണ്ട്, വൈ​കു​ന്നേ​രം 160 റൗ​ണ്ട്) മൈ​താ​നം വേ​ദി​യാ​വും. അ​വ​സാ​ന ഘ​ട്ടം സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കും. 244 ഒ​ട്ട​ക​യോ​ട്ട മ​ത്സ​ര​ങ്ങ​ൾ (രാ​വി​ലെ 132 ഉം ​വൈ​കു​ന്നേ​രം 112 ഉം ​റൗ​ണ്ടു​ക​ളും) ന​ട​ക്കു​മെ​ന്നും കാ​മ​ൽ ഫെ​ഡ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

2018 ലാ​ണ്​ ക്രൗ​ൺ പ്രി​ൻ​സ്​ ഒ​ട്ട​കോ​ത്സ​വം ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ച് പ​തി​പ്പു​ക​ൾ​ക്ക് വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​വും സ്വീ​കാ​ര്യ​ത​യു​മാ​ണ്​ ല​ഭി​ച്ച​ത്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും​നി​ന്നു​ള്ള ഒ​ട്ട​ക കാ​യി​ക​പ്രേ​മി​ക​ളി​ൽ​നി​ന്ന് ശ്ര​ദ്ധേ​യ​മാ​യ പ​ങ്കാ​ളി​ത്തം ല​ഭി​ച്ച​ത്. സൗ​ദി സം​സ്‌​കാ​ര​ത്തി​ൽ ഒ​ട്ട​ക പൈ​തൃ​ക​ത്തെ ഏ​കീ​ക​രി​ക്കാ​നും മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​ണ് ഫെ​സ്​​റ്റി​വ​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Crown Prince Camel Festival from 10th August
Next Story