കൂടുതൽ ഒട്ടകയോട്ട മത്സരങ്ങൾ സംഘടിപ്പിക്കാൻ നിർദേശിച്ച് കിരീടാവകാശി
text_fieldsജിദ്ദ: രാജ്യത്ത് കൂടുതൽ ഒട്ടകയോട്ട മത്സരങ്ങൾ നടത്താൻ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നിർദേശം നൽകി. മത്സരമേള സംഘടിപ്പിക്കാൻ ആവശ്യമായ ഫീൽഡ് പ്രവർത്തനങ്ങൾ, സംഘാടനം, സജ്ജീകരണം, സമ്മാനങ്ങൾ എന്നിവയെല്ലാം ഒരുക്കാൻ നിർദേശിച്ചിട്ടുണ്ട്. പൈതൃക കായികവിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമാണിത്. ചരിത്രത്തിലൂടനീളം രാജ്യത്തെ പ്രധാന പൈതൃക കായികവിനോദമാണ് ഒട്ടകയോട്ട മത്സരം.
കൂടുതൽ ഒട്ടകയോട്ട മത്സരം സംഘടിപ്പിക്കാൻ നിർദേശിച്ച കിരീടാവകാശിയെ കായിക മന്ത്രിയും ഒളിമ്പിക്സ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ സ്വന്തം പേരിലും ഒട്ടക ഉടമകൾക്കു വേണ്ടിയും നന്ദിയും അഭിനന്ദവും അറിയിച്ചു.
സൗദി കായികമേഖലയുടെ വിപുലീകരണത്തിന് വളരെ സഹായിക്കുന്നതാണ് കിരീടാവകാശിയുടെ നിർദേശമെന്ന് കായിക മന്ത്രി പറഞ്ഞു. ഒട്ടകയോട്ട മത്സരത്തിൽ പ്രത്യേക ശ്രദ്ധയും പ്രാധാന്യവുമാണ് കിരീടാവകാശി നൽകിവരുന്നത്. ഒട്ടകയോട്ട മത്സരം വേറിട്ട കായിക മത്സരമായി കൂടുതൽ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഗവൺമെൻറിെൻറ നിരന്തര സഹായത്താൽ വളരെ പ്രചാരമുള്ള കായിക വിനോദങ്ങളിലൊന്നായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.