ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് ഇറങ്ങേണ്ട നിർണായകമായ സമയം -വിദേശകാര്യ മന്ത്രി
text_fieldsറിയാദ്: ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് ഇറങ്ങേണ്ട നിർണായക സമയമാണിതെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ബ്രിട്ടീഷ് പത്രമായ ഫിനാൻഷ്യൽ ടൈംസിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് സൗദിയുടെ മുൻഗണനയാണെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഊന്നിപ്പറഞ്ഞിട്ടുണ്ട്. മേഖലയിലെ അക്രമങ്ങളുടെ പരമ്പര അവസാനിപ്പിക്കണം. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിന് മുമ്പ് സൗദി അറേബ്യ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്നും വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചു.
അനിയന്ത്രിത ആക്രമണം വിശാലമായ യുദ്ധത്തിനുള്ള തുടക്കമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി ഫലസ്തീൻ സംസ്ഥാനം സ്ഥാപിക്കാൻ രാജ്യം അക്ഷീണം പ്രവർത്തിക്കും.
സംഘർഷത്തിന് പരിഹാരം കാണുന്നതിന് സൗദിക്ക് ദീർഘകാല പ്രതിബദ്ധതയുള്ളതിനാൽ ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളെയും അന്താരാഷ്ട്ര നിയമലംഘനങ്ങളെയും സൗദി ആവർത്തിച്ച് അപലപിച്ചിട്ടുണ്ട്. ഫലസ്തീനികളുടെ ന്യായമായ അവകാശങ്ങൾ അംഗീകരിച്ചാൽ ഇസ്രായേലിന് യഥാർഥ സമാധാനം ലഭിക്കും. മിതത്വത്തിന്റെ സ്വരങ്ങൾ സംഘർഷത്തിന്റെ സ്വരങ്ങളെ മുക്കിക്കൊല്ലണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.