സൗദി എണ്ണ സംസ്കരണ ശാലകളിലെ ഭീകരാക്രമണം; എണ്ണവില കുത്തനെ കൂടി
text_fieldsറിയാദ്: സൗദി അറേബ്യയിലെ അരാംകോ എണ്ണ സംസ്കരണ ശാലകളിലെ ഭീകരാക്രമണത്തെ തുടർന്ന് ഉൽപാദന ം വെട്ടിക്കുറച്ച സാഹചര്യത്തിൽ എണ്ണവിലയിൽ വൻ വർധനവ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില 13 ശതമാനം വർധിച്ച് ബാരലിന് 68.06 ഡോളർ എന്ന നിലയിലെത്തി. അമേരിക്കൻ അസംസ്കൃത എണ്ണവില ബാരലിന് 10.2 ശതമാനം വർധിച്ച് 60.46 ഡോളറിലെത്തി. അന്താരാഷ ്ട്ര വിപണിയിൽ ബാരലിന് 80 ഡോളർ വരെ വില ഉയരുമെന്നാണ് വിലയിരുത്തൽ. 28 വര്‍ഷത്തിനിടെ അസംസ്കൃത എണ്ണ വിലയില്‍ ഒറ്റ ദിവസ ം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ വില വര്‍ധനയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
അരാംകോ സംസ്കരണ ശാലകളിലെ ഭീകരാക്രമണത്തെ തുടർന്ന് സൗദിയിൽ എണ്ണ ഉൽപാദനം പകുതിയായി കുറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണശാലയായ അബ്ഖൈക് അരാംകോയിലും ഖുറൈസ് എണ്ണശാലയിലുമാണ് ഡ്രോൺ ആക്രമണത്തെ തുടർന്ന് വൻ അഗ്നിബാധയാണുണ്ടായത്. ഇതാണ് ഉൽപാദനം പകുതി കുറയാൻ കാരണമായത്.
അബ്ഖൈക് പ്ലാൻറ് പൂർവസ്ഥിതിയിലാവാൻ വൈകിയാൽ ആഗോള വിപണിയിൽ പ്രതിസന്ധി രൂക്ഷമാവും.
ഡ്രോൺ ആക്രമണത്തിന് പിന്നിൽ യമനിലെ ഹൂതികളാണ് എന്ന് വിശ്വസിക്കാൻ തെളിവുകളില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കി. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് യു.എസ് ആരോപിച്ചു. അതേസമയം, ഏതു സാഹചര്യവും നേരിടാൻ രാജ്യം സജ്ജമാണെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് വ്യക്തമാക്കി.
ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിെൻറ വിവാദ പ്രസ്താവനക്കെതിരെ അറബ് ലോകത്ത് വലിയ െഎക്യം രൂപപ്പെടുന്നതിനിടെയാണ് ശനിയാഴ്ച പുലർച്ചെ സൗദിയിലേക്ക് ആക്രമണമുണ്ടായത് എന്നതും ശ്രദ്ധേയമാണ്. അടുത്ത ദിവസം നടക്കുന്ന തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തിയാൽ ഒരാഴ്ചക്കകം അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജോർഡൻ താഴ്വര പിടിച്ചെടുക്കുമെന്നായിരുന്നു നെതന്യാഹുവിെൻറ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.