ചെങ്കടലിലും അറേബ്യൻ ഗൾഫിലും ക്രൂയിസ് കപ്പൽ യാത്ര ആരംഭിക്കുന്നു
text_fieldsജിദ്ദ: 2021ലെ ശൈത്യകാലത്ത് ചെങ്കടലിലും അറേബ്യൻ ഗൾഫിലും ക്രൂയിസ് കപ്പൽ യാത്ര ആരംഭിക്കുന്നു. പൊതുനിക്ഷേപ ഫണ്ടിെൻറ ഉടമസ്ഥതയിലുള്ള സൗദി ക്രൂയിസ് കമ്പനിയാണ് കപ്പൽ സർവിസിനൊരുങ്ങുന്നത്. ഇതിനായി ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ക്രൂയിസ് ലൈനുകളിലൊന്നായ എം.എസ്.സി ക്രൂയിസ് കമ്പനിയുമായി കരാർ ഒപ്പുവെച്ചു. കരാർ അനുസരിച്ച് എം.എസ്.സി മാഗ്നിഫിക്ക എന്ന കപ്പൽ നവംബർ 13 മുതൽ ജിദ്ദയിൽനിന്ന് യാത്ര ആരംഭിക്കും. ഒാരോ യാത്രകളും ഏഴുദിവസം നീളും. യാത്രക്കിടയിൽ സഞ്ചാരികൾക്ക് ചെങ്കടൽ തീരത്തെ പ്രമുഖ തുറമുഖങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാൻ കഴിയും.
കപ്പൽ യാത്രക്കാർക്ക് പൈതൃക നഗരമായ അൽഉലയിലെത്താനും അവസരമുണ്ടാകും. അൽവജ്അ് തുറമുഖത്തും സ്റ്റോപ്പ് ഉണ്ടാകും. കൂടാതെ ഡിസംബർ അഞ്ചിന് ജിദ്ദയിൽ നടക്കുന്ന ആദ്യത്തെ ഫോർമുല വൺ മത്സരത്തിൽ പെങ്കടുക്കാനും അവസരമുണ്ടാകും. അറേബ്യൻ ഗൾഫിലെ ശീതകാല പരിപാടിയുടെ ഭാഗമായി എം.എസ്.സി വിർതുസ കപ്പൽ ഡിസംബർ രണ്ട് മുതൽ മാർച്ച് 24 വരെ സർവിസ് നടത്തും. ദമ്മാം, അൽഅഹ്സ ഒയാസിസ് എന്നിവ സന്ദർശിക്കുന്നതിനും മേഖലയിലെ ആകർഷകമായ സ്ഥലങ്ങൾ സന്ദർശിക്കാനും അവസരമൊരുക്കും.
ക്രൂയിസ് യാത്രാ കരാർ ഭാവിയിൽ രാജ്യത്തേക്ക് വരുന്ന കപ്പലുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് അവസരമൊരുക്കുമെന്ന് സൗദി ക്രൂയിസ് കമ്പനി മാനേജിങ് ഡയറക്ടർ ഫവാസ് ഫാറൂഖി പറഞ്ഞു. ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് സൗദി പൈതൃകവും ആതിഥ്യമര്യാദകളും ആസ്വദിക്കാനുള്ള വഴി തുറക്കും. കൂടാതെ രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനും സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു. തുറമുഖങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ അഭിവൃദ്ധിയുണ്ടാകും. തൊഴിൽ വാണിജ്യ മേഖലയിൽ അവസരങ്ങളുണ്ടാകും. 2035 ഒാടെ ക്രൂസ് മേഖലയിൽ 50,000 തൊഴിലവസരങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയരക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.